25 February Thursday
ജില്ലയില്‍ 654 പ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍

അഭിമാനപൂർവം കുടുംബശ്രീ

സ്വന്തം ലേഖകൻUpdated: Monday Jan 11, 2021

ജനപ്രതിധികളായി തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കല്ലേക്കാട് ന്യൂട്രിമിക്സ് കണ്‍സോര്‍ഷ്യം സെന്ററില്‍ ഒത്തുചേര്‍ന്നപ്പോള്‍

പാലക്കാട്
ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ ഒത്തുചേർന്നു. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ കല്ലേക്കാട് ന്യൂട്രിമിക്സ് കൺസോർഷ്യം സെന്ററിൽ ചേർന്ന സം​ഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാട‌നം ചെയ്‍തു. കുടുംബശ്രീ ​ഗവേണിങ്‌ ബോഡി അം​ഗം റിഷ പ്രേംകുമാർ അധ്യക്ഷയായി.
ന​ഗരസഭാ ചെയർപേഴ്‌സൺമാരായ ജാനകീദേവി (ഒറ്റപ്പാലം),  ലക്ഷ്മിക്കുട്ടി (പട്ടാമ്പി), കെ പ്രിയ (പാലക്കാട്), ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സുനിത ജോസഫ് (ശ്രീകൃഷ്ണപുരം), ലീലാമണി (നെന്മാറ) എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ പി സെയ്‍തലവി സ്വാ​ഗതവും ജില്ലാ പ്രോ​ഗ്രാം മാനേജർ എ ജംഷീന നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസി‍ഡന്റുമാരും പഞ്ചായത്ത് അം​ഗങ്ങളും സം​ഗമത്തിനെത്തി. 
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ ജയിച്ചവരിൽ 654 പേർ കുടുംബശ്രീ പ്രവർത്തകരാണ്. ​ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, ന​ഗരസഭ എന്നിവിടങ്ങളിലായി 1937 വാർഡുകളാണ് ജില്ലയിലുള്ളത്. ഇതിൽ 654 പേർ കുടുംബശ്രീ പ്രവർത്തകരാണ്‌ വിജയികളായത്. 13 പേർ സി‍ഡിഎസ് ചെയർപേഴ്സൺമാരും 10 പേർ വൈസ് ചെയർപേഴ്സൺമാരുമാണ്. സിഡിഎസ് അം​ഗങ്ങളായ 58 പേരും ജയിച്ചു. ഇതിൽ 22 എഡിഎസ് ചെയർപേഴ്സൺമാരും എട്ട് സെക്രട്ടറിമാരും ഉൾപ്പെടും. 
എ‍ഡിഎസ് എക്സിക്യൂട്ടീവ് അം​ഗങ്ങളായ 50 പേരും 66 അയൽക്കൂട്ടം പ്രസിഡന്റുമാരും 81 സെക്രട്ടറിമാരും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു. ഓരോ വർഷവും ജനപ്രതിനിധികളാകുന്ന കുടുംബശ്രീ പ്രവർത്തകരുടെ എണ്ണം വർധിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top