13 December Friday
ബിപിസിഎൽ സ്വകാര്യവൽക്കരണം

പ്രതിരോധം തീർത്ത്‌ സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

ഭാരത്‌ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്‌ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്‌ മേലേപട്ടാമ്പിയിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത്‌ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്‌ സ്വകാര്യവൽക്കരിക്കാനുള്ള മോഡി സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്‌ സിഐടിയു നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഡിവിഷൻ കേന്ദ്രങ്ങളിലും സായാഹ്ന ധർണ നടത്തി. നവരത്ന കമ്പനിയായ ബിപിസിഎൽ ചുരുങ്ങിയ വിലയ്‌ക്ക്‌ സ്വകാര്യമുതലാളിമാർക്ക്‌ വിൽക്കുകയാണ്‌. ഇതിനെതിരെയാണ്‌  ധർണ നടത്തിയത്‌.
മേലേ പട്ടാമ്പിയിൽ  സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ പി വിനയകുമാർ അധ്യക്ഷനായി. പി സി വാസു, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എ വി സുരേഷ് സ്വാഗതവും വി ടി ശോഭന നന്ദിയും പറഞ്ഞു.
ശ്രീകൃഷ്ണപുരം തിരുവാഴിയോട് സെന്ററിൽ പി ഉണ്ണി എംഎൽഎ ഉദ്ഘാടനം ചെയ്തു. എം മോഹനൻ അധ്യക്ഷനായി. വി എ മുരുകൻ, എൻ ഹരിദാസ്, പി കെ ശശിധരൻ, സി ജി ഗീത എന്നിവർ സംസാരിച്ചു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ്‌പരിസരത്ത്‌  ജില്ലാ പ്രസിഡന്റ് പി കെ ശശി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പി ജി രാംദാസ് അധ്യക്ഷനായി. എം ഹരിദാസ്, കെ വിജയൻ എന്നിവർ സംസാരിച്ചു. ടി കെ നൗഷാദ് സ്വാഗതവും വി സരള നന്ദിയും പറഞ്ഞു.
ഒറ്റപ്പാലത്ത്‌ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എസ് കൃഷ്ണദാസ് അധ്യക്ഷനായി. കെ ഭാസ്കരൻ, ആർ ജി പിള്ള എന്നിവർ സംസാരിച്ചു. എ പി എം റഷീദ് സ്വാഗതവും കെ ഗംഗാധരൻ നന്ദിയും പറഞ്ഞു.
ആലത്തൂരിൽ  സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യൂതൻ ഉദ്ഘാടനം ചെയ്തു. കെ എൻ നാരായണൻ അധ്യക്ഷനായി. ടി എം ജമീല, ആർ വേണു, വി ഗോപാലകൃഷ്ണൻ, എൻ രാജേഷ് എന്നിവർ സംസാരിച്ചു. കെ മാണിക്യൻ സ്വാഗതവും സി രാഘവൻ നന്ദിയും പറഞ്ഞു.
തൃത്താലയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം കെ പ്രദീപ് അധ്യക്ഷനായി.  പി എൻ മോഹനൻ, വി അനിരുദ്ധൻ എന്നിവർ സംസാരിച്ചു. പി ആർ കുഞ്ഞുണ്ണി സ്വാഗതം പറഞ്ഞു.
ചിറ്റൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ഇ എൻ സുരേഷ് ബാബു അധ്യക്ഷനായി. എം എസ് സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ആർ എ ഉണ്ണിത്താൻ സ്വാഗതവും എച്ച് ജെയിൻ നന്ദിയും പറഞ്ഞു.
കൊല്ലങ്കോട് കാമ്പ്രത്ത് ചള്ളയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. പി ദേവദാസ് അധ്യക്ഷനായി. കെ രമാധരൻ, യു അസീസ് എന്നിവർ സംസാരിച്ചു. കെ സിയാവുദീൻ സ്വാഗതവും എ രമാഭരൻ നന്ദിയും പറഞ്ഞു.
അലനല്ലൂരിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി വി വിജയൻ ഉദ്ഘാടനം ചെയ്തു. എം കൃഷ്ണകുമാർ അധ്യക്ഷനായി. പി മനോമോഹനൻ, കെ പി മസൂദ്, പി ദാസൻ എന്നിവർ സംസാരിച്ചു. ടി ടോമി തോമസ് സ്വാഗതവും കെ ഉസ്മാൻ നന്ദിയും പറഞ്ഞു.
അഗളിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി വി ജയപ്രകാശ് അധ്യക്ഷനായി. ജോസ് പനക്കാമറ്റം, ജോസഫ് ആൻഡ്രൂസ്, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു. വി എസ് ജോസ് സ്വാഗതവും മോഹൻദാസ് നന്ദിയും പറഞ്ഞു.
പുതുശേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എ രാജൻ ഉദ്ഘാടനം ചെയ്തു. കെ സുരേഷ് അധ്യക്ഷനായി. എം പത്മിനി, ധന്യാ ചന്ദ്രൻ, ആർ ഹരിദാസ്, കെ ഹരിദാസ്, പ്രസന്ന എന്നിവർ സംസാരിച്ചു.  എം സുഭാഷ് സ്വാഗതവും എം പ്രേമൻ നന്ദിയും പറഞ്ഞു. കുഴൽമന്ദത്ത് സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ മുരളീധരൻ അധ്യക്ഷനായി. കെ വി വാസുദേവൻ സ്വാഗതവും സി പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top