19 October Saturday
വാട്ടർ അതോറിറ്റി

കരാർ തൊഴിലാളികളെ സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്യുന്നു

 
പാലക്കാട് 
വാട്ടർ അതോറിറ്റിയിലെ ദിവസവേതന തൊഴിലാളികളെ സംരക്ഷിക്കണമെന്ന് വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. 
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്തു. കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. 
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുഭാഷ്, ജോയിന്റ്‌ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. എ പി ഹരിദാസ് സ്വാഗതവും പ്രേമൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: സി ശകുന്തള (പ്രസിഡന്റ്), കെ കൃഷ്ണൻകുട്ടി (സെക്രട്ടറി), കെ പ്രേംകുമാർ (ട്രഷറർ).
പ്രധാന വാർത്തകൾ
 Top