19 October Saturday
സിഐടിയു ജില്ലാ സമ്മേളനം

13 രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
 
പാലക്കാട്‌
സിഐടിയു ജില്ലാ സമ്മേളന പൊതുസമ്മേളനവേദിയിൽ 13 രക്തസാക്ഷികളുടെ കുടുംബാംഗങ്ങളെ ആദരിക്കും. 14ന്‌ വൈകിട്ട്‌ കോട്ടമൈതാനത്തെ സി കെ ഗോപാലൻ നഗറിൽ നടക്കുന്ന പൊതുസമ്മേളന വേദിയിലാണ്‌ ആദരണം.  
ഗോപാലകൃഷ്‌ണൻ–- മലമ്പുഴ,  രവീന്ദ്രൻ–- മലമ്പുഴ, സുരേഷ്‌ –-നല്ലേപ്പിള്ളി, ശിവരാമൻ–- മലമ്പുഴ, പി അയ്യപ്പൻ ഞാങ്ങാട്ടിരി, ചന്ദ്രൻ–-അട്ടപ്പള്ളം, നാരായണൻ–-അട്ടപ്പള്ളം, വേലൻ–- ഇളയാട്ട്‌ മാത്തൂർ, വീഴ്‌ലി ചന്ദ്രൻ–- കൊല്ലങ്കോട്‌, ഹരിദാസ്‌–- പൊറ്റശേരി, കെ വി രവി –- കണ്ണമ്പ്ര, പുത്തൻപാടം വിജയൻ, കെ ആർ വിജയൻ– കണ്ണമ്പ്ര എന്നീ രക്തസാക്ഷി കുടുംബങ്ങളെയാണ്‌ ആദരിക്കുക. ശനിയാഴ്‌ച മുതൽ യാക്കര എസ്‌എ ഹാളിൽ സജ്ജമാക്കുന്ന എം കുമാരൻ നഗറിലാണ്‌ പ്രതിനിധി സമ്മേളനം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top