05 August Wednesday

അങ്കണവാടി ജീവനക്കാരുടെ ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

 

പാലക്കാട്‌
അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാകമ്മിറ്റി വെള്ളിയാഴ്‌ച അവകാശദിനം ആചരിക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പകൽ 11ന്‌ ജില്ലയിലെ 500 കേന്ദ്രങ്ങളിൽ ധർണ നടത്തും. 
അങ്കണവാടി ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കുക, വർക്കർമാർക്ക് മിനിമം വേതനം 30,000 രൂപയും ഹെൽപ്പർമാർക്ക് 21,000 രൂപയും അനുവദിക്കുക, മിനി അങ്കണവാടികളെ  ഉയർത്തുക, ജീവനക്കാർക്ക് കേന്ദ്ര പെൻഷനും ഇഎസ്ഐ, പിഎഫ് തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികൾ  നടപ്പാക്കുക, ഐസിഡിഎസ്‌ സ്വകാര്യവൽക്കരണ നയം ഉപേക്ഷിക്കുക, കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുന്ന ജീവനക്കാർക്ക്‌ പിപിഇ കിറ്റടക്കം സുരക്ഷാ ഉപകരണങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ അവകാശദിനാചരണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top