പാലക്കാട്
നെല്ലുസംഭരണത്തിലെ അപാകം പരിഹരിക്കണമെന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരള കർഷക സംഘം നേതൃത്വത്തിൽ അഞ്ച് താലൂക്കിലെ സപ്ലൈകോ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി. പാലക്കാട്, ചിറ്റൂർ ഓഫീസുകൾക്കുമുന്നിൽ പിആർഎസിന്റെ കോപ്പി കത്തിച്ചാണ് കർഷകർ പ്രതിഷേധിച്ചത്. കർഷകർക്കുനേരെ കണ്ണടയ്ക്കുന്ന സമീപനം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
കർഷക സംഘം പാലക്കാട്, മുണ്ടൂർ, പുതുശേരി ഏരിയ കമ്മിറ്റികൾ പാലക്കാട് സപ്ലൈകോ പാഡി റീജണൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. പാലക്കാട് ഏരിയ സെക്രട്ടറി എസ് സഹദേവൻ അധ്യക്ഷനായി. പുതുശേരി ഏരിയ സെക്രട്ടറി ആർ സ്വാമിനാഥൻ, മുണ്ടൂർ ഏരിയ സെക്രട്ടറി വി സേതുമാധവൻ എന്നിവർ സംസാരിച്ചു.
ആലത്തൂർ, വടക്കഞ്ചേരി, കുഴൽമന്ദം ഏരിയ കമ്മിറ്റികൾ ആലത്തൂർ സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ നിർവാഹകസമിതി അംഗം വി സി രാമചന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി പ്രീത, ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ സുരേന്ദ്രൻ, കെ എൻ സുകുമാരൻ, രവീന്ദ്രൻ കുന്നംപുള്ളി, വി രാധാകൃഷ്ണൻ, സി സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
തൃത്താല, പട്ടാമ്പി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടാമ്പി സപ്ലൈകോ സൂപ്പർ മാർക്കറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം പി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. തൃത്താല ഏരിയ പ്രസിഡന്റ് പി കെ ബാലചന്ദ്രൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് യു അജയകുമാർ, പട്ടാമ്പി ഏരിയ പ്രസിഡന്റ് പി വിജയകുമാർ, കെ മുരളി, സി എം നീലകണ്ഠൻ, പി എം വാസുദേവൻ എന്നിവർ സംസാരിച്ചു.
ഒറ്റപ്പാലം, ചെർപ്പുളശേരി, ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റികൾ ചേർന്ന് ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി എം ആർ മുരളി ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ശോഭന രാജേന്ദ്രപ്രസാദ്, ഒറ്റപ്പാലം ഏരിയ പ്രസിഡന്റ് യു രാജഗോപാൽ, സെക്രട്ടറി പി ബാബു, കെ രാജൻ എന്നിവർ സംസാരിച്ചു.
ചിറ്റൂർ, കൊല്ലങ്കോട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിറ്റൂർ സപ്ലൈകോ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ജില്ലാ ട്രഷറർ എസ് സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ഇ എൻ രവീന്ദ്രൻ അധ്യക്ഷനായി. ശാലിനി കറുപ്പേഷ്, ടി കെ പരമേശ്വരൻ, വി രാജൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..