18 June Friday

മൂന്നാംതരംഗവും പ്രതിരോധിക്കാൻ 
സജ്ജം: എ കെ ബാലന്‍

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയൽ സജ്ജീകരിച്ച വാർഡ് മന്ത്രി എ കെ ബാലൻ സന്ദർശിക്കുന്നു

പാലക്കാട്‌
കോവിഡ്‌ രണ്ടാം തരംഗം നേരിടുന്നതിൽ ഫലപ്രദമായ നടപടി സ്വീകരിച്ചതായും മൂന്നാം തരംഗമുണ്ടായാൽ അതിനെയും അതിജീവിക്കാൻ കഴിയുന്ന സജ്ജീകരണമാണ്‌ നടപ്പാക്കുന്നതെന്നും മന്ത്രി എ കെ ബാലൻ. സർക്കാർ–-സ്വകാര്യ ആശുപത്രികൾ, സിഎഫ്എൽടിസി,  സിഎസ്എൽടിസികൾ, ഡൊമിസിലറി കെയർ സെന്ററുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 
ഈ സാഹചര്യത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട് നിലവിൽ വലിയ ആശങ്ക ജില്ലയിലില്ല. എന്നാൽ അതിർത്തി ജില്ലയായതിനാൽ വലിയ ജാഗ്രത വേണം. രാജ്യത്തെ കോവിഡ് വ്യാപനം കൂടിയ 20 ജില്ലകളിലൊന്നാണ് പാലക്കാട് എന്നത് ഗൗരവമായി കണക്കിലെടുക്കണമെന്നും മന്ത്രി പറഞ്ഞു. 
 ജില്ലാ ആശുപത്രി പൂർണമായും കോവിഡ്‌ ആശുപത്രിയാക്കുന്നതിനാൽ ഒപി ഉൾപ്പെടെയുള്ളവ പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിലേക്ക്‌ മാറ്റുന്ന പ്രവർത്തനം വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
അട്ടപ്പാടി, വാളയാർ ഉൾപ്പെടെയുള്ള ആദിവാസി മേഖലയിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ രോഗവ്യാപനം ഉണ്ടാകുന്നത് മുന്നിൽക്കണ്ട് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. 
വാർഡുതല നിരീക്ഷണ സമിതിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകണം. ഒന്നാംഘട്ടത്തിൽ ജനങ്ങൾ കാണിച്ച പ്രതിരോധം ശക്തമായി തുടരണമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top