13 June Sunday

2,881 കോവിഡ്; 
3,334 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021
പാലക്കാട് 
ജില്ലയിൽ ഞായറാഴ്ച 2,881 പേർക്ക് കോവിഡ് –-19 സ്ഥിരീകരിച്ചു.   ഇതിൽ  സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 1180 പേർ, ഉറവിടം അറിയാതെ 1,674 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വന്ന 22 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 
രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ഞായറാഴ്ചയും വർധനയുണ്ട്. 3,334 പേർക്ക് രോഗമുക്തി നേടി. ആക 9,833 പേർക്ക് പരിശോധന നടത്തിയതിലാണ് 2881 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 29.29 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
ജില്ലയിൽ ഇന്ന് അഞ്ച് കോവിഡ് മരണം സ്ഥിരീകരിച്ചു. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 217 മരണമാണ് ജില്ലയിൽ  ഉണ്ടായിട്ടുള്ളത്.
പാലക്കാട് നഗരസഭാ പ്രദേശത്ത് 445 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 25,868 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട് ജില്ലയിലും  2 പേർ കോട്ടയം ജില്ലയിലും 3 പേർ കാസർകോട്‌ ജില്ലയിലും 4 പേർ കോഴിക്കോട് ജില്ലയിലും 6 പേർ  ഇടുക്കി ജില്ലയിലും 7 പേർ   കൊല്ലം ജില്ലയിലും 8 പേർ വീതം  പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും  9 പേർ ആലപ്പുഴ ജില്ലയിലും 18 പേർ തിരുവനന്തപുരം ജില്ലയിലും  43 പേർ എറണാകുളം ജില്ലയിലും 182 പേർ മലപ്പുറം ജില്ലയിലും 109 പേർ തൃശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
മാസ്‌ക് 
ധരിക്കാത്തതിന്‌ 
519 കേസ്
പാലക്കാട്‌
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 519 പേർക്കെതിരെ പൊലീസ് കേസെടുത്തു.  കോവിഡ് മാനദണ്ഡം പാലിക്കാത്തതിന്‌   69 കേസ് രജിസ്റ്റർ ചെയ്തു. ഇത്രയും കേസിലായി 105 പ്രതികളുണ്ട്‌. 
കോവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതിന്‌ സെക്ടറൽ മജിസ്‌ട്രേറ്റുമാർ നടത്തിയ പരിശോധനയിൽ 204 പ്രോട്ടോകോൾ ലംഘനം കണ്ടെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top