18 June Friday

ഏപ്രിൽമുതൽ 
പരിശോധിച്ചത്‌‌ 2,43,389 പേരെ

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021
പാലക്കാട്‌
ജില്ലയിൽ ഏപ്രിൽ ഒന്നുമുതൽ ഞായറാഴ്‌ചവരെ 2,43,389 പേരിൽ ആന്റിജൻ, ആർടിപിസിആർ പരിശോധന നടത്തി. 49,187 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്‌ച 2881 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ ഒന്നുമുതൽ- മെയ് ഒമ്പതുവരെ 23,768 പേർ രോഗമുക്തി നേടി. ഞായറാഴ്‌ച ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി 29.29 ശതമാനമാണ്‌. 
തിങ്കളാഴ്‌ച ആറ് കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെയാണ് പരിശോധന. ആലത്തൂർ എഎസ്എംഎം ഹയർ സെക്കൻഡറി സ്‌കൂൾ, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം,  ഓങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം, ചാലിശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം, നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം,  മീനാക്ഷീപുരം സബ് സെന്റർ (പെരുമാട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം) എന്നിവിടങ്ങളിലാണ്‌ പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top