13 June Sunday
സ്വകാര്യ ആശുപത്രികളിൽ തട്ടിപ്പ്‌

ആർടിപിസിആറിന്‌ വിലകുറച്ചു ട്രൂനാറ്റിലൂടെ കൊള്ള

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021
 
പാലക്കാട്‌
കോവിഡ്‌ കണ്ടെത്താനുള്ള പ്രധാന പരിശോധനയായ ആർടിപിസിആറിന്‌ സർക്കാർ നിരക്ക്‌ കുറച്ചപ്പോൾ ‘ട്രൂനാറ്റി’ലൂടെ ചില സ്വകാര്യ ആശുപത്രി ലാബുകളുടെ കൊള്ള. സ്വകാര്യ ആശുപത്രികളാണ്‌ സാധാരണക്കാരുടെ അജ്ഞത മുതലെടുത്താണ് ഈ കൊള്ള. സാധാരണ ലാബുകളിൽ ട്രൂനാറ്റ്‌ പരിശോധന കാര്യമായില്ല. ആശുപത്രികൾക്കാണ്‌ കൂടുതലായും ട്രൂനാറ്റിന്‌ അനുമതി നൽകിയിരിക്കുന്നത്‌. 
എന്നാൽ ആശുപത്രികളിൽ ആർടിപിസിആർ ചെയ്യാനെത്തുന്നവരെ നിർബന്ധിച്ച്‌ ട്രൂനാറ്റ്‌ ചെയ്യിക്കുകയാണ്‌. വേഗത്തിൽ ഫലം കിട്ടുമെന്നും ഇതാണ്‌ കൃത്യമായ പരിശോധനയെന്നുമൊക്കെ പറഞ്ഞാണ്‌ കബളിപ്പിക്കൽ.  ട്രൂനാറ്റിന്‌  പല സ്വകാര്യ ആശുപത്രി ലാബുകളും തോന്നുംപോലെയാണ്‌ തുക ഈടാക്കുന്നത്‌. 1000 മുതൽ 1500 രൂപ വരെയാണ്‌ പരിശോധനാ നിരക്ക്‌. ചിലർ 1500 രൂപ വാങ്ങുമ്പോൾ മറ്റ്‌ ചിലർ 1700 രൂപ വരെ ഇടാക്കുന്നുണ്ട്‌. 35 മിനിട്ടിനകം റിസൾട്ട്‌ കിട്ടുമെന്നതാണ്‌ ട്രൂനാറ്റിന്റെ പ്രത്യേകത.
ആർടിപിസിആർ നിരക്ക്‌ 1700 ഇൽ നിന്ന്‌ 500 ആക്കിയതോടെ പല സ്വകാര്യ ലാബുകളും ആർടിപിസിആർ പരിശോധന തന്നെ നിർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top