13 June Sunday

ലോക്ഡൗൺ 
പൂർണം

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021
പാലക്കാട്‌
ജില്ലയിൽ ഞായറാഴ്‌ച ലോക്ഡൗൺ പൂർണം. ഓഫീസുകൾക്കും മറ്റ്‌ സ്ഥാപനങ്ങൾക്കും അവധിയായതിനാൽ ഒറ്റപ്പെട്ട വാഹനം മാത്രം ഓടി. കട കമ്പോളങ്ങൾ മിക്കവയും അടഞ്ഞുകിടന്നു. മെഡിക്കൽ സ്‌റ്റോറുകൾ പകുതിയിലേറെ അടഞ്ഞു കിടന്നു. 
മുൻകൂട്ടി അനുമതി വാങ്ങിയ വിവാഹങ്ങൾ തടസമില്ലാതെ നടന്നു. വിവാഹങ്ങൾക്കും മരണാനന്തര  ചടങ്ങുകൾക്കും 20 പേർക്ക്‌ മാത്രമാണ്‌ പങ്കെടുക്കാൻ അനുമതി. അടിയന്തര ആശുപത്രി ആവശ്യങ്ങളുള്ളവർ മാത്രമാണ്‌  പുറത്തിറങ്ങിയത്‌. വാക്‌സിനേഷൻ ക്യാമ്പ്‌ പ്രവർത്തിച്ചില്ല. കോവിഡ്‌ ടെസ്‌റ്റ്‌  പതിവുപോലെ നടന്നു.  കോവിഡ്‌ ഏകോപനവുമായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചു.
ചരക്കു ഗതാഗതം സുഗമമായിരുന്നു. അതിർത്തികളിൽ ജാഗ്രത കർശനമാക്കി.  പച്ചക്കറി, പഴക്കടകൾ, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം, ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ, ബേക്കറി, ഹോട്ടലുകൾ തുടങ്ങിയവയ്ക്ക്  പ്രവർത്തനാനുമതിയുണ്ടെങ്കിലും മിക്കവയും പ്രവർത്തിച്ചില്ല.  പെട്രോൾ പമ്പുകൾ തുറന്നു. ജനങ്ങൾ പൊതുവേ ലോക്ക്‌ഡൗണുമായി സഹകരിക്കുന്നുണ്ട്‌.  ഒറ്റപ്പെട്ട ലംഘനവുമുണ്ട്‌. പൊലീസ്‌ പരിശോധന ശക്തമാണ്‌. 
സത്യവാങ്മൂലം ഉപയോഗപ്പെടുത്തി അനാവശ്യമായി യാത്ര ചെയ്യാൻ ശ്രമിച്ചവരെ മടക്കി അയച്ചു. മാസ്‌ക്ക്‌ ശരിയായി ധരിക്കാത്തവരെ ബോധവൽക്കരിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top