ഓൺലൈൻ പടക്കവ്യാപാര നിരോധനം നടപ്പാക്കണം
പാലക്കാട്
സുപ്രീംകോടതിയുടെ ഓൺലൈൻ പടക്കവ്യാപാര നിരോധനം കേരളത്തിലും നടപ്പാക്കണമെന്ന് ഫയർ വർക്ക്‌സ് ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം വി കെ ശ്രീകണ്ഠൻ എംപി ഉദ്‌ഘാടനം ചെയ്‌തു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു അസോസിയേഷൻ വെബ്‌സൈറ്റ് ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സുരേഷ്‌ബാബു പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് കെ പി രാജീവ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി മുതിർന്ന വ്യാപാരികളെ ആദരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, സ്മിതേഷ്, കെ സാജോ ജോൺ, കെ എം ലെനിൻ, വി ഉണ്ണികൃഷ്ണൻ, വി ബഷീർ, സി എ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ പി രാജീവ് കണ്ണൂർ (പ്രസിഡന്റ്), കെ എം ലെനിൻ തൃശൂർ (ജനറൽ സെക്രട്ടറി), വി ഉണ്ണികൃഷ്ണൻ ചാലക്കുടി (ട്രഷറർ).
0 comments