Deshabhimani

ആഭരണ നിർമാണത്തൊഴിലാളികൾ 
മാർച്ചും ധർണയും നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 12:52 AM | 0 min read

പാലക്കാട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഭരണ നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു ഉദ്‌ഘാടനം ചെയ്തു. പി ശിവദാസ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി സേതുമാധവൻ, ജില്ലാ സെക്രട്ടറി എ പി സുന്ദരരാജൻ, ബാബുരാജ് എന്നിവർ സംസാരിച്ചു. ആഭരണ നിർമാണത്തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, ജ്വല്ലറി ഉടമകളിൽനിന്ന് സെസ് പിരിച്ചെടുത്ത് ആഭരണത്തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കാൻ നടപടിയെടുക്കുക, തൊഴിൽ സുരക്ഷിതത്വവും നിയമസംരക്ഷണവും ഉറപ്പുവരുത്തുക, ബാങ്കുകളിൽ ജോലി ചെയ്യുന്ന അപ്രൈസർമാർക്ക് മിനിമംവേതനം പ്രഖ്യാപിച്ച് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.


deshabhimani section

Related News

View More
0 comments
Sort by

Home