15 November Friday
ഓണംവിപണി

പച്ചക്കറിത്തോട്ടങ്ങളിൽ വിളവെടുപ്പ്‌ സജീവം

എ തുളസീദാസ്‌Updated: Monday Sep 9, 2019

പനങ്ങാട്ടിരിയിൽ വിളവെടുത്ത പയർ

 
 
കൊല്ലങ്കോട്  
ഓണവിപണിയിലേക്ക്‌ തോട്ടങ്ങളിൽനിന്ന്‌ വൻതോതിൽ പച്ചക്കറികൾ എത്തിത്തുടങ്ങി. പച്ചക്കറി ഉൽപ്പാദന–-വിപണനകേന്ദ്രമായ എലവഞ്ചേരി പനങ്ങാട്ടിരി, നെന്മാറ വിത്തനശേരി, അയിലൂർ പാളിയമംഗലം എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും പച്ചക്കറി എത്തുന്നത്‌. 
ഇവിടങ്ങളിലെ വിഎഫ്പിസികെ സംഭരണ–വിപണനകേന്ദ്രങ്ങളിൽനിന്ന് ഞായറാഴ്ച 40 ടൺ പച്ചക്കറിയാണ്‌ വിപണിയിലെത്തിയത്‌. 
ഇതിനുപുറമെ കർഷകരും സ്വകാര്യകച്ചവടക്കാരും സ്വന്തംനിലയിലും പച്ചക്കറി കയറ്റി അയച്ചു. 
പ്രദേശത്തെ ചില്ലറ വിൽപ്പനശാലകൾ, ഓണം വിപണികൾ എന്നിവയിലൂടെയും വിൽപ്പന നടന്നു. പച്ചക്കറികൾ മിതമായ വിലയ്‌ക്ക് വിപണിയിൽ എത്തിക്കാൻ കഴിഞ്ഞതാണ് ഇത്തവണത്തെ പ്രത്യേകത. 
പടവലം(35),പാവൽ (35),കുമ്പളം(13), മത്തൻ(15), പയർ(80), വെണ്ട(40), വഴുതന(40), വെള്ളരി(38), നേന്ത്രക്കായ (55),കാന്താരിമുളക്(150), മുളക്‌(80), ചേന(45), ചീര(50) എന്നിങ്ങനെയാണ് കിലോയ്‌ക്ക് വിപണിവില. 
തിങ്കളാഴ്ച രണ്ട് ടൺ പച്ചക്കറികൂടി വിളവെടുത്ത് വിപണിയിലെത്തിക്കും. 
ജൂലൈവരെ പച്ചക്കറി കൃഷിക്ക് കാലാവസ്ഥ അനുകൂലമായിരുന്നു.  ആഗസ്ത് ആദ്യവാരത്തോടെ തുടങ്ങിയ കനത്ത കാറ്റും മഴയും കൃഷിയെ പ്രതികൂലമായി ബാധിച്ചെങ്കിലും നല്ല പരിചരണത്തിലൂടെ കർഷകർ അവയെ വീണ്ടെടുത്തു. 
കേരളത്തിലെ മിക്ക ജില്ലകളിലെയും പ്രധാന പച്ചക്കറിവിപണികളിലേക്ക് ഇവിടെനിന്നും പച്ചക്കറി കയറ്റി അയച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top