24 September Thursday

അഞ്ചാംദിവസം അട്ടപ്പാടിയിൽ വൈദ്യുതി എത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
അഗളി
തിങ്കളാഴ്ച രാത്രി അട്ടപ്പാടി ചുരത്തിൽ ടവർ തകർന്നതിനെ തുടർന്ന് നിലച്ച വൈദ്യുതി വെള്ളിയാഴ്ച രാത്രിയോടെ പുനഃസ്ഥാപിച്ചു. അഗളി സബ് സ്റ്റേഷന്റെ പരിസര പ്രദേശമായ ഗൂളിക്കടവ്, അഗളി, ഭൂതിവഴി തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചത്. അട്ടപ്പാടിയിലെ ഉൾഗ്രാമങ്ങളിൽ വൈദ്യുതി എത്താൻ ഇനിയും ആഴ്ചകൾ വേണ്ടി വരും. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിയും മണ്ണിടിഞ്ഞും വൈദ്യുതി പോസ്റ്റുകളും കമ്പികളും നശിച്ച നിലയിലാണ്. വിവിധയിടങ്ങളിൽ 11 കെവി ലൈൻ പുനഃസ്ഥാപിക്കാനുള്ള ശ്രമവും പുരോഗമിക്കുന്നു. 
ഭവാനി, ശിരുവാണി പുഴകളിൽ വെള്ളപ്പൊക്കത്തിന് ശമനമായെങ്കിലും ശക്തമായ നീരൊഴുക്കുണ്ട്. എന്നാൽ വരഗാറിൽ വെള്ളപ്പാച്ചിൽ തുടരുകയാണ്‌. ഷോളയൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഇനിയും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. 
ശനിയാഴ്ച വൈകിട്ടോടെ മഴ ശക്തമായത്‌ അട്ടപ്പാടിക്കാരുടെ ആശങ്കയുയർത്തുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top