07 August Friday

പുഴയിൽ ചാടിയ വീട്ടമ്മയ്‌ക്ക് രക്ഷകനായി ഡിവൈഎഫ്ഐ പ്രവർത്തകൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
പാലക്കാട് 
യാക്കര പാലത്തിൽനിന്ന്‌ പുഴയിലേക്ക്‌ ചാടിയ വീട്ടമ്മയെ ഡിവൈഎഫ്ഐ പ്രവർത്തകൻ സാഹസികമായി രക്ഷിച്ചു. കൊടുവായൂർ കാക്കയൂർ മീഞ്ചിറക്കാട്‌ സ്വദേശി വിനുവാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്‌ച പകൽ 11നാണ്‌ സംഭവം. 
കൊടുവായൂർ സ്വദേശിനിയായ വീട്ടമ്മ (45) ഓട്ടോയിൽ പാലക്കാട് ഭാഗത്തേക്ക് വരുന്നതിനിടെ യാക്കര പാലത്തിൽ എത്തിയപ്പോൾ ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. വണ്ടി നിർത്തിയ ഉടൻ ഇറങ്ങി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി. ഇതുകണ്ട നാട്ടുകാർ തടിച്ചുകൂടി.  
ഈ സമയം അച്ഛനുമായി ജില്ലാ ആശുപത്രിയിലേക്ക് ബൈക്കിൽ വരികയായിരുന്ന വിനു ബൈക്ക്‌ നിർത്തി പാലത്തിൽനിന്ന് ചാടി ഇവരെ രക്ഷിക്കുകയായിരുന്നു. ഫയർഫോഴ്‌സിന്റെ സഹായത്തോടെ ഇവരെ പുഴയിൽ നിന്ന്‌ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചു. കാക്കയൂർ മീഞ്ചിറക്കാട് ഡിവൈഎഫ്ഐ യൂണിറ്റ് ജോയിന്റ്‌ സെക്രട്ടറിയാണ്‌ വിനു. ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലത്തെത്തി വിനുവിനെ അനുമോദിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top