07 August Friday
പെരിങ്ങോട് സഹകരണ ബാങ്ക്‌ മാഞ്ചേരിക്കാവ് ശാഖ പ്രവർത്തനം തുടങ്ങി

ഉദ്‌ഘാടനദിനത്തിൽ‌ ഒരുകോടി നിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020
കോങ്ങാട്
ഉദ്ഘാടന ദിവസം ഒരു കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് പെരിങ്ങോട് സഹകരണ ബാങ്ക്‌ മാഞ്ചേരിക്കാവ് ശാഖ. ബാങ്ക്‌ ശാഖ മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. കെ വി വിജയദാസ് എംഎൽഎ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ്‌ വി യു സെയ്‌താലി റിപ്പോർട്ട് അവതരിപ്പിച്ചു. 
സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ പി മമ്മിക്കുട്ടി മുഖ്യാതിഥിയായി. സ്ട്രോങ് റൂം, ലീഗൽ അഡ്വൈസർ പി എ ഗോകുൽദാസും ആദ്യ നിക്ഷേപ സ്വീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം പി ബിന്ദുവും നിത്യനിധി നിക്ഷേപം പഞ്ചായത്ത് പ്രസിഡന്റ്‌ പി ലതയും വായ്പ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി സേതുമാധവനും എസ്എച്ച്ജി വായ്‌പ ജില്ലാ പഞ്ചായത്തംഗം സി കെ രജനിയും ഉദ്‌ഘാടനം ചെയ്‌തു. 
മുഖ്യമന്ത്രിയുടെ സഹായ ഹസ്തം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ. ജയദാസൻ, സ്വർണപ്പണയ വായ്‌പ ജോയിന്റ്‌ രജിസ്‌ട്രാർ ജനറൽ അനിത ടി ബാലൻ, ലോക്കർ പ്രോജക്ട്‌‌ മാനേജർ വി ജി കണ്ണൻ, ഡയറി ജെഎൽജി വായ്‌പ അസി. രജിസ്‌ട്രാർ ഹരിപ്രസാദ്, കെസിസി വായ്പ സിപിഐ എം മുണ്ടൂർ ഏരിയ സെക്രട്ടറി സി ആർ സജീവ് എന്നിവരും ഉദ്ഘാടനം ചെയ്തു. 
കോങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ് പി ജയദേവൻ, കോങ്ങാട് പഞ്ചായത്ത് അംഗം എം എസ് ദേവദാസ്, പി സേതുമാധവൻ, ജയകുമാർ എന്നിവർ സംസാരിച്ചു. 
സംഘാടക സമിതി ചെയർമാൻ ടി അജിത് സ്വാഗതവും സെക്രട്ടറി എം പി ശശികല നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top