14 April Wednesday

ശ്രീകൃഷ്ണപുരം ബ്ലോക്കിന് 
നാലാമതും ദേശീയ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്

ശ്രീകൃഷ്ണപുരം
രാജ്യത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പഞ്ചായത്ത് ശാക്തീകരൺ പുരസ്കാരം വീണ്ടും  ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്. 2019–- -20 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരം. 
നാലാം തവണയാണ് ശ്രീകൃഷ്ണപുരം ബ്ലോക്ക് ഈ പുരസ്കാരം നേടുന്നത്. 25 ലക്ഷം രൂപയും ഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം  24ന് ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിൽ ഏറ്റുവാങ്ങും. പി അരവിന്ദാക്ഷൻ പ്രസിഡന്റും കെ വിനോദ്കുമാർ സെക്രട്ടറിയുമായ നേതൃത്വമാണ് ഇക്കാലയളവിൽ ബ്ലോക്ക് പഞ്ചായത്തിനെ നയിച്ചത്.
 നൂറുശതമാനം പദ്ധതി നിർവഹണം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ്, എന്നിവയ്ക്കുപുറമേ വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികള്‍, ഭിന്നശേഷിക്കാർ, പട്ടികജാതി വിഭാഗം തുടങ്ങി പാർശ്വവൽകൃത വിഭാഗങ്ങൾക്കുള്ള വൈവിധ്യമാർന്ന പദ്ധതികളുടെ നടത്തിപ്പ് എന്നിവയെല്ലാം പരിഗണിച്ചാണ് പുരസ്കാരം ലഭ്യമായത്. ബ്ലോക്ക് പഞ്ചായത്തിനോടൊപ്പം എല്ലാ ഘടക സ്ഥാപനങ്ങളെയും ഐഎസ്ഒ പദവിയിലേക്ക് ഉയർത്താനായതും  നേട്ടമായിരുന്നു. മികച്ച ക്ഷീര ബ്ലോക്ക് അവാർഡ്, ഹരിത കേരള അവാർഡ് എന്നിവയും  ലഭിച്ചിരുന്നു. 
ബ്ലോക്ക് പഞ്ചായത്തിനെ നയിച്ച മുൻ ഭരണസമിതിയോടും സഹകരിച്ച ജീവനക്കാർ, ജനങ്ങൾ എന്നിവരോടുമുള്ള നന്ദി ബ്ലോക്ക് പ്രസിഡന്റ്‌ സുനിത ജോസഫ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top