19 November Tuesday

സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെടും

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019
ഒറ്റപ്പാലം
സ്മാർട്ട് മൂവ് സോഫ്‌റ്റ്‌‌വെയറിൽനിന്ന്‌  വാഹനങ്ങളുടെ നമ്പർ സീരീസുകൾ ഡേറ്റാ വാഹൻ സോഫ്‌റ്റ്‌‌വെയറിലേക്ക്‌ മാറ്റുന്നതിനാൽ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും താൽക്കാലികമായി തടസ്സപ്പെടുമെന്ന് സബ് ആർടിഒ ഓഫീസ് അറിയിച്ചു. നമ്പറുകളുടെ ഡാറ്റാമാറ്റം പൂർണമാകുന്നതോടെ സേവനങ്ങൾ വാഹൻ പോർട്ടലിൽ ലഭ്യമാകും. ലൈസൻസ് സംബന്ധിച്ച ഡാറ്റ പോർട്ടലിങ്‌ ആരംഭിച്ചതിനാൽ ബുക്ക് ലൈസൻസ് കൈവശമുള്ളവർ ആർടിഒ, സബ് ആർടിഒ ഓഫീസുകളിൽനിന്ന് കാർഡ് ലൈസൻസിലേക്ക് മാറ്റണം.
പ്രധാന വാർത്തകൾ
 Top