21 November Thursday

അക്രമികൾക്കെതിരെ നടപടിയെടുക്കണം; വ്യാപാരി വ്യവസായി സമിതി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

 

കൂറ്റനാട് 
കൂറ്റനാട് ടൗണിൽ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി ഭരതൻ സേഠിനെ ക്രൂരമായി ആക്രമിച്ച് പണവും സ്വർണവും കവരാൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി കൂറ്റനാട് യൂണിറ്റ് ആവശ്യപ്പെട്ട‌ു.ബുധനാഴ്ച രാത്രി ഏഴിന്‌ കടപൂട്ടി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടയിൽ തിരുത്തിപ്പാറയിൽവച്ചാണ് ഭരതൻ സേഠിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. മുഖത്തും കാലിനും പരിക്കേറ്റ ഭരതൻസേഠ്‌ ചാലിശേരി പൊലീസിൽ പരാതി നൽകി.
പ്രധാന വാർത്തകൾ
 Top