27 September Sunday

വീട്‌ തകർത്ത്‌ മഴയുെട താണ്ഡവം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

 

പാലക്കാട് 
കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ ആലത്തൂർ താലൂക്കിലെ ഒരു വീട് പൂർണമായും 16 വീടുകൾ ഭാഗികമായും തകർന്നു. 
മണ്ണാർക്കാട് താലൂക്കിൽ ഒരുവീട് പൂർണമായും 34 വീട് ഭാഗികമായും തകർന്നു. ചിറ്റൂർ(ഒമ്പത്‌), പാലക്കാട് (-രണ്ട്‌), ഒറ്റപ്പാലം (ഏഴ്‌), പട്ടാമ്പി (-അഞ്ച്‌) വീടുകളും ഭാഗികമായി തകർന്നു. രണ്ടു വീടുകൾ പൂർണമായും 73 വീടുകൾക്ക് ഭാഗികമായും കേടുപറ്റി. 37.95 കിലോമീറ്റർ കെഎസ്ഇബി കണക്ഷനുകൾ കഴിഞ്ഞ ദിവസത്തെ മഴയിൽ നശിച്ചു. കൂടാതെ 198 പോസ്റ്റുകളും രണ്ട്‌ ട്രാൻസ്ഫോർമറുകളും തകർന്നു. 24 മണിക്കൂറിനിടെ 3.75 ഹെക്ടർ കൃഷിനാശവും ഉണ്ടായി. 
നെന്മാറ–--നെല്ലിയാമ്പതി റോഡിൽ ചില ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചു.
ഒറ്റപ്പാലം താലൂക്കിൽ 
30 വീടുകൾ ഭാഗികമായി തകർന്നു
ഒറ്റപ്പാലം
താലൂക്കിൽ രണ്ട്‌ ദിവസങ്ങളിലായി പെയ്ത മഴയിലും കാറ്റിലും ഭാഗികമായി തകർന്നത് 30 വീടുകൾ. തൃക്കടീരി, വാണിയംകുളം, അനങ്ങനടി, പഴയ ലെക്കിടി എന്നിവിടങ്ങളിലാണ്‌ കൂടുതൽ വീടുകൾ തകർന്നത്. അകലൂർ ശിവക്ഷേത്രത്തിനു സമീപം കുന്നത്തുമനപ്പടി രാമൻ–- കല്യാണി ദമ്പതികളുടെ വീട്‌ വെള്ളിയാഴ്‌ച തകർന്നു‌. ‌
ഓട് വീണ്‌ കുട്ടികൾക്ക്‌ നിസ്സാര പരിക്കേറ്റു. വാണിയംകുളം കൂനത്തറ ഒടുവൻകാട്ടിൽ ഉണ്ണിയുടെ നൂറോളം വാഴകൾ വീണുനശിച്ചു. ഓണത്തിനായി കൃഷി ചെയ്ത കുലച്ച നേന്ത്രവാഴകളാണ് നശിച്ചത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top