20 September Friday
ജില്ലയിലെ ജാഥാ പര്യടനത്തിന്‌ സമാപനം

ഉത്സവംപോലെ വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
പാലക്കാട്‌
ജില്ലയിലെ യുവജനമുന്നേറ്റത്തിൽ പുത്തൻ അധ്യായം രചിച്ച്‌ ഡിവൈഎഫ്‌ഐ ജാഥാ പ്രയാണം. യൂത്ത്‌ സ്‌ട്രീറ്റിന്റെ പ്രചാരണാർഥം ഡിവൈഎഫ്‌ഐ  സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥയ്‌ക്ക്‌ സമാനതയില്ലാത്ത വരവേൽപ്പാണ്‌ ഓരോ കേന്ദ്രത്തിലും ലഭിച്ചത്‌. കോരിച്ചൊരിയുന്ന മഴയിലും ആയിരങ്ങളാണ്‌ ആവേശത്തോടെ ജാഥയെ സ്വീകരിക്കാനെത്തിയത്‌. വെടിക്കെട്ടും മുത്തുക്കുടകളും വാദ്യഘോഷവും പാട്ടുവണ്ടിയുമെല്ലാം സ്വീകരണകേന്ദ്രങ്ങളിൽ ഉത്സവപ്രതീതി സൃഷ്ടിച്ചു. ബുധനാഴ്‌ച രാവിലെ കൊടുമ്പിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന്‌ ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വടക്കഞ്ചേരിയിൽ സമാപിച്ചു. 
കൊടുമ്പിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി വി ജോയ്‌ അധ്യക്ഷനായി. പി സി ബിജു സ്വാഗതം പറഞ്ഞു. ചിറ്റൂർ അണിക്കോട്ടിൽ ആർ ശിവപ്രകാശ്‌ അധ്യക്ഷനായി. ആർ ജയദേവൻ സ്വാഗതം പറഞ്ഞു. നെന്മാറയിൽ കെ ബാബു എംഎൽഎ അധ്യക്ഷനായി. കെ വിനീഷ്‌ സ്വാഗതം പറഞ്ഞു. 
 ആലത്തൂരിൽ ടി രാജൻ അധ്യക്ഷനായി. കെ രജനീഷ്‌ സ്വാഗതം പറഞ്ഞു. അധ്യാപക അവാർഡ്‌ നേടിയ കെ സുരേന്ദ്രൻ, പൊറാട്ടുനാടക കലാകാരൻ പാലന്തോണി നാരായണൻ, സെപക്‌ ടാക്റോ ദേശീയതാരം ശ്രുതി സുദേവൻ എന്നിവരെ ആദരിച്ചു. വടക്കഞ്ചേരിയിലെ സമാപനയോഗത്തിൽ കെ ബാലൻ അധ്യക്ഷനായി. എസ്‌ സക്കീർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം സി കെ ചാമുണ്ണി പങ്കെടുത്തു. സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ജാഥാ ക്യാപ്‌റ്റന്‌ കൈമാറി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനുപുറമെ മാനേജർ കെ യു ജനീഷ്‌കുമാർ, ജാഥാംഗങ്ങളായ കെ പ്രേംകുമാർ, ഗ്രീഷ്‌മ അജയഘോഷ്‌, ജെയ്‌ക്‌ സി തോമസ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി എം ശശി, പ്രസിഡന്റ്‌ പി പി സുമോദ്‌, ട്രഷറർ എം രാജേഷ്‌ എന്നിവരും ജാഥയോടൊപ്പമുണ്ടായി.   അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുമായി ബുധനാഴ്‌ച രാവിലെ ജാഥാ ക്യാപ്‌റ്റനും അംഗങ്ങളും ചർച്ച നടത്തി.
പ്രധാന വാർത്തകൾ
 Top