28 May Thursday

35 കിലോ പഴകിയമീന്‍ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
പാലക്കാട്
അതിർത്തികടന്നുള്ള പഴകിയ മീൻ കടത്ത് വ്യാപകമാകുന്നു. ചൊവ്വാഴ്‍ച നടത്തിയ പരിശോധനയിൽ 35 കിലോ പഴകിയ മീൻ പി‌ടിച്ചെട‌ുത്തു. പാലക്കാട് മീൻചന്ത, മണ്ണാർക്കാട‌് മീൻ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണ്  പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വിഭാ​ഗം, ഷിഷറീസ് സംയുക്ത സ്‍ക്വാഡ്, പാലക്കാട് ന​ഗരസഭ ആരോ​ഗ്യവിഭാ​ഗം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 
വർഷങ്ങൾ പഴക്കമുള്ള മീൻ തമിഴ്‍നാട്ടിൽനിന്നാണ് എത്തിയതെന്നാണ് വിവരം. അതിർത്തി വഴി കൂടുതൽ പഴകിയ മീൻ വരുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പിടികൂടിയ മീൻ നശിപ്പിച്ചു.
അതിർത്തിവഴിയുള്ള പരിശോധന കർശനമാക്കാൻ മീനാക്ഷീപുരം, വാളയാർ അതിർത്തികളിൽ പരിശോധന ഊർജിതമാക്കി. ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിന്റെ മൂന്ന് സംഘങ്ങൾ ജില്ലയിൽ പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ പ്രദേശങ്ങളിൽ പരിശോധനയുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായവും ഭക്ഷ്യസുരക്ഷാ വിഭാ​ഗം തേടുന്നുണ്ട്. 
പാലക്കാട് സർക്കിൾ ഫുഡ്‌സ് സേഫ്‍റ്റി ഓഫീസർ സി എസ് രാജേഷ്, മണ്ണാർക്കാട് സർക്കിൾ ഫുഡ്‌സ് സേഫ്‍റ്റി ഓഫീസർ അർഷിത ബഷീർ, പാലക്കാട് ന​ഗരസഭ ആരോ​ഗ്യവിഭാ​ഗം ഉദ്യോ​ഗസ്ഥരായ സുരേഷ്, മോഹൻദാസ്, റിയാസ് ഉൽ റഹ്മാൻ, ഫിഷറീസ് സബ് ഇൻസ്‌പെക്‍ട‌ർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രധാന വാർത്തകൾ
 Top