28 May Thursday

പാല്‍ സംഭരണം സാധാരണനിലയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
പാലക്കാട്
കോവിഡ് –- 19 ഭീതിയുടെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ മിൽമയുടെ പാൽ സംഭരണം സാധാരണ നിലയിലേക്ക്‌. ജില്ലയിലെ 360 ക്ഷീര സഹകരണ സംഘത്തിലെ 30,000 ത്തോളം കർഷകരിൽ നിന്ന്‌ 2,10,000 ലിറ്റർ പാലാണ് ദിവസവും സംഭരിക്കുന്നത്. 
ഒന്നരലക്ഷം ലിറ്റർ പാൽ വിൽപ്പനയുണ്ടായിരുന്നത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ 1,10,000 ലിറ്ററായി ചുരുങ്ങി. 
നിലവിൽ കർഷകരിൽ നിന്ന് മുഴുവൻ പാലും സംഭരിക്കുന്നുണ്ടെന്ന് മിൽമ മാനേജിങ്‌ ഡയറക്ടർ കെ എം വിജയകുമാരൻ അറിയിച്ചു. തമിഴ്‌നാട്ടിലെ ഈറോഡിലുള്ള പാൽപ്പൊടി ഫാക്‍ടറിയിൽ പ്രതിദിനം 50,000 ലിറ്റർ പാൽ സംസ്‌കരിച്ച്‌ പൊടിയാക്കി സൂക്ഷിക്കാമെന്ന്‌ സംസ്ഥാന സർക്കാർ തമിഴ്‌നാട്‌ സർക്കാരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. വെല്ലൂർ, ദിണ്ഡിഗൽ എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കും പൊടിയാക്കി സൂക്ഷിക്കുന്നതിന്‌ പാൽ എടുക്കാമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. 
പ്രധാന വാർത്തകൾ
 Top