പാലക്കാട്
ജില്ലാ മിനി അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ കൊപ്പം അത്‍ലറ്റിക്സ് ക്ലബ് ഓവറോൾ ചാമ്പ്യൻമാരായി. 48 പോയിന്റോടെയാണ് കിരീടം നേട്ടം. 44 പോയിന്റുമായി കൊഴിഞ്ഞാമ്പാറ അത്‍ലറ്റിക്സ് ക്ലബ് രണ്ടാംസ്ഥാനവും 36 പോയിന്റുമായി വള്ളിയോട് അത്‍ലറ്റിക്സ് ക്ലബ് മൂന്നാംസ്ഥാനവും നേടി.
പാലക്കാട് മെഡിക്കൽ കോളേജ് മൈതാനത്ത് നടന്ന ചാമ്പ്യൻഷിപ് ഡിവിഷണൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ഉദ്ഘാടനം ചെയ്‌തു. അത്‍ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി ഹരിദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം രാമചന്ദ്രൻ, ട്രഷറർ എം പ്രസന്നകുമാർ, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എ ഉല്ലാസ്, ഡോ. പി സി ഏലിയാമ്മ, പി ആർ അശോകൻ, പ്രൊഫ. സി രാജേഷ്, എൻ എസ് സിജിൻ, എ എസ് സത്യൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ക്ലബ്ബുകളിൽനിന്ന് 1200 ഓളം കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
സമാപനസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ഡോ. മഞ്ജു സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..