പാലക്കാട്
ഇരുപതേക്കറോളം നെൽകൃഷിക്ക് കണ്ണടച്ച് തുറക്കുംമുന്നേ വളമിട്ടു. കണ്ണാടി പുത്തൻപാടം പാടശേഖരത്തിലാണ് ഡ്രോണിന്റെ സഹായത്തിൽ പൊട്ടാസ്യം സൾഫേറ്റ് തളിച്ചത്. തൊഴിലാളിക്ഷാമം അതിരൂക്ഷമായ ജില്ലയിൽ ഡ്രോണിന്റെ ഉപയോഗം കർഷകർക്ക് ഏറെ സഹായമായി.
സിആർ 1009, ഉമ നെൽവിത്തുകളാണ് ഈ പാടശേഖരത്തിൽ കൃഷി ചെയ്യുന്നത്. നെല്ലിന്റെ പൂ വിരിയുന്ന സമയത്താണ് മരുന്ന് തളിക്കുക. നെല്ലിന്റെ തൂക്കവും നിറവും നിലനിർത്താൻ പൊട്ടാസ്യം സൾഫേറ്റ് നല്ലതാണ്. ഒരു ഏക്കറിൽ 500 ഗ്രാമാണ് ആവശ്യം. ആലത്തൂർ കൃഷി ഓഫീസർ രശ്‌മിയുടെ നിർദേശപ്രകാരമാണ് ഡ്രോൺ ഉപയോഗിച്ചത്. നേരത്തേ ആലത്തൂരിലും ഡ്രോൺ ഉപയോഗിച്ച് നെൽച്ചെടികൾക്ക് വളം നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..