30 March Thursday

2.5 കിലോ കഞ്ചാവുമായി ആലുവ സ്വദേശി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
പാലക്കാട്
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 2.5 കിലോ കഞ്ചാവുമായി യുവാവ്‌ അറസ്‌റ്റിൽ. ആലുവ സ്വദേശി ജോസ്കോ സാജുവിനെ (21)യാണ് പാലക്കാട് എക്‍സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്. 
ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ എൻ കേശവദാസ്, എസ്‌ഐ എ ടി അജിത്, എഎസ്‌ഐ കെ സജു, ഹെഡ് കോൺസ്റ്റബിൾമാരായ എൻ അശോക്, അബ്ദുൾ സത്താർ, എക്‍സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ്, പ്രവന്റീവ് ഓഫീസർമാരായ കെ പ്രസാദ്, സിഇഒമാരായ കെ അഭിലാഷ്, കെ ജ്ഞാനകുമാർ, ഡ്രൈവർ കെ രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top