ഇരിഞ്ഞാലക്കുട
കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി ഏരിയ സംഘാടകസമിതിയുടെ ആഭിമുഖ്യത്തിൽ വടംവലി മത്സരം നടത്തി. സംഘാടക സമിതി ചെയർമാൻ വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ടി എസ് സജീവൻ അധ്യക്ഷനായി. ഏരിയ കൺവീനർ ടി ജി ശങ്കരനാരായണൻ , കെ വി ജിനരാജദാസ് ,കെ കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പൊറത്തിശേരി മേഖലാ കമ്മിറ്റി വിന്നേഴ്സ് ട്രോഫിയും കരുവന്നൂർ മേഖലാ കമ്മിറ്റി റണ്ണേഴ്സ് അപ് ട്രോഫിയും കരസ്ഥമാക്കി. വിജയികൾക്ക് പ്രൊഫ. കെ യു അരുണൻ സമ്മാനം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..