16 January Saturday

കെഎസ്‌ഇബിക്ക്‌ നഷ്ടം 2.34 കോടി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

 

പാലക്കാട്‌ 
മൂന്നു ദിവസമായി തുടരുന്ന കനത്തമഴയും കാറ്റും കെഎസ്‌ഇബിക്ക്‌ വരുത്തിയത് 2.34 കോടിയുടെ നഷ്ടം. മൂന്ന്‌, നാല്‌, അഞ്ച്‌ തീയതികളിലായാണ്‌ വ്യാപക നാശമുണ്ടായത്‌. അട്ടപ്പാടി  ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ദിവസങ്ങളായി ഇരുട്ടിലാണ്‌. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ജീവനക്കാർ രാവും പകലും അധ്വാനിക്കുന്നു‌. പാലക്കാട്‌, ആലത്തൂർ, ചിറ്റൂർ ഡിവിഷനുകളിലാണ്‌ നഷ്ടം ഏറെയും.  5.02 കിലോമീറ്റർ ഹൈടെൻഷൻ ലൈൻ തകർന്നു. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  31.77 കിലോമീറ്റർ ലോ ടെൻഷൻ ലൈൻ നശിച്ചു. 1.65 കോടിയുടെ നഷ്ടമുണ്ടായി. 
 37 എച്ച്‌ടി പോസ്റ്റ്‌ തകർന്നതിൽ‌ ആറ്‌ ലക്ഷം രൂപ നഷ്ടമുണ്ടായി. എൽടി പോസ്റ്റ്‌ 291 എണ്ണം പൊട്ടിവീണു. ഇതിന്‌ 26.19 ലക്ഷവും നഷ്ടമുണ്ടായി. മൂന്ന്‌ ഡിവിഷനുകളിലായി ഓരോ ട്രാൻസ്‌ഫോർമർ തകർന്നതിൽ നഷ്ടം 6.45 ലക്ഷമാണ്‌. ജില്ലയിലാകെ 7,540 ഉപഭോക്താക്കളെ ബാധിച്ചു. ഏറ്റവും കൂടുതൽ ബാധിച്ചത്‌ പാലക്കാട്‌ സർക്കിളിലാണ്‌. ഇവിടെ മാത്രം 3,550 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തകരാറിലായി. 
പ്രതികൂല കാലാവസഥയിൽ ജീവൻ പണയപ്പെടുത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ജീവനക്കാർ നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്ന്‌ ഡെപ്യൂട്ടി ചീഫ്‌ എൻജിനിയർ പി വി കൃഷ്‌ണദാസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top