കൊല്ലങ്കോട്
ജോലി വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിയായ യുവതിയെ മറ്റൊരു കബളിപ്പിക്കൽ കേസിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആലത്തൂർ വെങ്ങന്നൂർ സ്വദേശിനിയായ രേഷ്മ രാജൻ (40) ആണ് അറസ്‌റ്റിലായത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ഗുരുവായൂർ ദേവസ്വം ബോർഡിൽ ജൂനിയർ എൻജിനിയർ, അസി. എൻജിനിയർ തസ്തികളിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പുതിയ കേസ്.
2019 മുതൽ 2021 വരെയുള്ള വിവിധ കാലയളവിൽ നെന്മാറ പാപ്പാനി സ്വദേശി ആദർശിൽനിന്ന് 2,70,000 രൂപയും അയിലൂർ പറയമ്പളം റോഡ് കാട് സ്വദേശി ഗോകുൽദാസിൽനിന്ന് 2,60,000 രൂപയും ബാങ്ക് അക്കൗണ്ട് വഴി കൈക്കലാക്കി. തുക വാങ്ങിയെടുത്തിട്ട് ജോലി വാഗ്‌ദാനം തുടർന്നെങ്കിലും ജോലിയോ തുകയോ ലഭിക്കാതായതോടെയാണ് ഇരുവരും നെന്മാറ പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..