25 January Saturday

എക്‌സൈസ് സ്റ്റാഫ് അസോ. വനിതാ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ വനിതാ സെമിനാർ നാടക പ്രവർത്തക ജിഷ അഭിനയ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്ത്രീ - വ്യക്തി - കുടുംബം -തൊഴിൽ' വിഷയത്തിൽ വനിതാ സെമിനാർ നടത്തി. നാടക പ്രവർത്തക ജിഷ അഭിനയ ഉദ്‌ഘാടനം ചെയ്തു. എക്‌സൈസ്‌ സ്റ്റാഫ് അസോസിയേഷൻ വനിതാ സബ്‌ കമ്മിറ്റിയംഗം വി പ്രേമകുമാരി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗം ടി ബി ഉഷ, എക്‌സൈസ് സഹകരണസംഘം ഡയറക്ടർ ലിജിത എസ് നായർ, ജില്ലാ കമ്മിറ്റിയംഗം എം സ്‌മിത എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന ശമ്പള പരിഷ്കരണ ശിൽപ്പശാല സംസ്ഥാന സെക്രട്ടറി ടി സജുകുമാർ ഉദ്‌ഘാടനം ചെയ്തു. പതിനൊന്നാം ശമ്പള പരിഷ്കരണത്തെക്കുറിച്ച് ജീവനക്കാരുടെ അഭിപ്രായങ്ങൾ ശിൽപ്പശാലയിൽ അവതരിപ്പിച്ചു. 
വി ആർ സുനിൽകുമാർ മോഡറേറ്ററായി. കെഎസ്ഇഎസ്എ ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ് രവികുമാർ, ജില്ലാ സെക്രട്ടറി എം എൻ സുരേഷ് ബാബു, ടി ബി ഉഷ, വി പി മഹേഷ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top