24 June Thursday

ഹർത്താൽദിനത്തിൽ തടയണ നിർമിച്ച്‌ കുട്ടിക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019
കൂറ്റനാട്
ഹർത്താൽദിനത്തിൽ തടയണ നിർമിച്ച്‌ ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്‌എസ് വളണ്ടിയർമാർ.  ചേക്കോട്- കല്ലടത്തൂർ തോടിന് കുറുകെയാണ് തടയണ നിർമിച്ചത്. ഊരത്തുകുഴി കുടിവെള്ള പദ്ധതിയുടെ പമ്പിങ് പ്രദേശത്ത് വെള്ളം കെട്ടിനിർത്താൻ ലക്ഷ്യമിട്ടാണ്‌ തടയണ നിർമിച്ചത്‌. ചേക്കോട് പാടശേഖരത്തിന്റെ ചില ഭാഗങ്ങളിലെ കൃഷിക്കും തടയണയുടെ പ്രയോജനം ലഭിക്കും. കല്ലുകളും മൺചാക്കുകളും ഉപയോഗിച്ചാണ് വെള്ളം തടഞ്ഞുനിർത്തുന്നത്. അധികജലം ഒഴുകിപ്പോകാനുള്ള സംവിധാനവും ഉണ്ട്. ചേക്കോട് മില്ല് പ്രദേശത്തെ വിക്ടറി ആർട്സ് ആൻഡ്‌ സ്പോർട്‌സ് ക്ലബിന്റെ സഹകരണത്തോടെയാണ്‌ തടയണ നിർമിച്ചത്‌. ക്ലബ് പ്രവർത്തകരായ ബഗിലേഷ്, യു കെ മണി, ഹരിദാസൻ, അനിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം പി സതീഷ്, റിഷാദ് എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top