21 November Thursday
വാളയാറിലെ ബിജെപി കാപട്യം പുറത്ത്‌

ബിജെപി സമരവേദിയിൽ ബിരിയാണിക്കഥയും തമാശയും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

സമരവേദിയിൽ ബിരിയാണിക്കഥ പറയുന്ന മനുവും സുഭാഷും

 
വാളയാർ
"ആരും പേടിക്കണ്ട, എല്ലാവർക്കും ജയേട്ടൻ ബിരിയാണി വാങ്ങിത്തരും, സുഖമായി കഴിക്കാം'   വാളയാർ സംഭവത്തിലെ കോടതി വിധിക്കെതിരെ  ബിജെപിയുടെ  സമരവേദിയിലെ   പ്രസംഗമാണിത്‌.     അട്ടപ്പള്ളം സ്വദേശികളായ മനു, സുഭാഷ്‌ എന്നിവരുടെ പ്രസം​ഗ വീഡിയോയാണ്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ  പ്രചരിക്കുന്നത്‌.    
തമാശ പറയുംപോലെ പ്രസംഗം അവസാനിപ്പിക്കുന്നതും കാണാം. നിലവാരമില്ലാത്ത തമാശയും കളിയും ചിരിയും ബിരിയാണിക്കഥകളുമാണ്‌ സമരത്തിലാകെ. വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട കോടതിവിധിക്കുശേഷം 28നാണ്‌ ബിജെപി സമരസമിതി രൂപീകരിച്ചത്‌. 
വാളയാർ വിഷയത്തിൽ വീട്ടുകാരോടൊപ്പം നീതിക്കുവേണ്ടി പോരാടുന്നു എന്ന്‌ മേനി പറയുന്ന ബിജെപിയുടെ  പൊയ്‌മുഖമാണ്‌ ഇതോടെ അഴിഞ്ഞുവീണത്‌. 
ബിജെപിക്ക്‌   ആത്‌മാർഥതയില്ലെന്നും നേരംപോക്കിനും മുതലെടുപ്പിനും മാത്രമാണ്‌ സമരമെന്നും വീഡിയോ  വ്യക്‌തമാക്കുന്നു.
പ്രധാന വാർത്തകൾ
 Top