08 October Tuesday

പാലക്കാട് മൈജി ഫ്യൂച്ചർ ഷോറും തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

പാലക്കാട് മൈജി ഫ്യൂച്ചർ ഷോറും ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്
മൈജി ഫ്യൂച്ചർ ഷോറും സിനിമാതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്‌തു. ഡിജിറ്റൽ ഗാഡ്‌ജെറ്റ്സിനൊപ്പം ഹോം ആൻഡ്‌ കിച്ചൺ അപ്ലയൻസസ്, ഗ്ലാസ് ആൻഡ്‌ ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാല ഷോറൂമാണിത്. പാലക്കാട്–-കോയമ്പത്തൂർ റോഡിൽ കൽമണ്ഡപത്ത് പുലവർ ക്രൈസ്റ്റ് ബിൽഡിങ്ങിലാണ് ഷോറൂം.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഷോറൂമിൽ മികച്ച ഓഫറുകളും വലിയ വിലക്കുറവുമുണ്ട്‌. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയാണ്‌ വിൽപ്പന നടത്തിയത്‌. ഒപ്പം ഓരോ മണിക്കൂറിലും വമ്പൻ ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായി.
മൈജി ഓണം മാസ് ഓണം സീസൺ ടുവിന്റെ ഭാഗമായി 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടും ലഭിക്കും. ഓരോ 5000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസിനുമൊപ്പം കൂപ്പൺ ലഭിക്കും. ഓരോ ദിവസവും ഒരാൾക്ക് ഒരുലക്ഷം രൂപവീതം 45 ദിവസത്തേക്കാണ് ക്യാഷ് പ്രൈസ് നൽകുന്നത്. അഞ്ച് കാറ്‌, 100 ഹോണ്ട ആക്‌ടിവ സ്കൂട്ടർ, 100 പേർക്ക് സ്റ്റാർ റിസോർട്ടിൽ വെക്കേഷൻ ട്രിപ്പ്, 100 പേർക്ക് ഇന്റർനാഷണൽ ഹോളിഡേ ട്രിപ്പ് എന്നിങ്ങനെയാണ്‌ ഓണസമ്മാനങ്ങൾ. 
അതിവേഗ ഫിനാൻസ് സൗകര്യം, മൈജി എക്‌സ്‌റ്റന്റഡ് വാറന്റി, ജി പ്രൊട്ടക്ഷൻ പ്ലാൻ, എക്സ്ചേഞ്ച് ഓഫർ, മൈജി കെയർ എന്നിങ്ങനെ എല്ലാ മൂല്യവർധിത സേവനങ്ങളും ഷോറൂമിലുണ്ടാകും. ഫോൺ: 9249001001.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top