കണ്ണൂർ/ കോഴിക്കോട്
ദുഷ്പ്രചാരണങ്ങളെ അതിജീവിച്ച് കണ്ണൂർ–-കലിക്കറ്റ് സർവകലാശാലാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് ഐതിഹാസിക വിജയം. കെഎസ്യു–-എംഎസ്എഫ് സഖ്യത്തിനും എബിവിപിക്കും വിദ്യാർഥികളിൽനിന്നേറ്റത് കനത്ത പരാജയം. കണ്ണൂർ സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്ന 67ൽ 55 കോളേജിലും എസ്എഫ്ഐ തിളക്കമാർന്നജയം നേടി.
കലിക്കറ്റ്സർവകലാശാലക്ക് കീഴിലെ അരീക്കോട് സുല്ലമുസ്സലാം കോളേജിൽ 21 വർഷത്തിനു ശേഷം എസ്എഫ്ഐ യൂണിയൻ ഭരണത്തിൽ തിരിച്ചെത്തി. പാലേമാട് എസ് വി പി കെ കോളേജ്, കെ എം സി ടി കോളേജ് കുറ്റിപ്പുറം, സഫ കോളേജ് പൂക്കാട്ടിരി, മലബാർ കോളേജ് മാണൂർ എന്നിവ എംഎസ്എഫ്–- കെഎസ്യു സഖ്യത്തിൽനിന്ന് പിടിച്ചെടുത്തു.
കണ്ണൂർ ജില്ലയിൽ 41ൽ 34 കോളേജ് യൂണിയനുകളും കാസർകോട്ട് 21ൽ പതിനേഴും വയനാട്ടിൽ അഞ്ചിൽ നാലും എസ്എഫ്ഐ നേടി. ആകെ 84 യുയുസിമാരിൽ - 68 എണ്ണവും കണ്ണൂരിൽ 56ൽ 45ഉം കാസർകോട്ട് 23ൽ 19ഉം വയനാട്ടിൽ അഞ്ചിൽ നാലും എസ്എഫ്ഐക്കൊപ്പമാണ്. ആറ് കോളേജുകൾ എസ്എഫ്ഐ പിടിച്ചെടുത്തു. കാസർകോട് ഗവ. കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ, പനത്തടി സെന്റ് മേരീസ്, കണ്ണൂർ കാരക്കുണ്ട് എംഎം നോളജ്, മുട്ടന്നൂർ കോൺകോഡ്, കൂത്തുപറമ്പ് നിർമലഗിരി എന്നിവയാണ് പിടിച്ചെടുത്തവ. മഞ്ചേശ്വം ഗോവിന്ദപൈ കോളേജിൽ എബിവിപിയെയും മറ്റിടങ്ങളിൽ കെഎസ്യു–- എംഎസ്എഫ് സഖ്യത്തെയുമാണ് പരാജയപ്പെടുത്തിയത്. 17 കോളേജുകളിൽ മുഴുവൻ സീറ്റും എസ്എഫ്ഐ നേടി.
27 കോളേജുകളിൽ എസ്എഫ്ഐക്ക് എതിരുണ്ടായില്ല. 36 യുയുസി സ്ഥാനത്തേക്കും എതിരുണ്ടായില്ല. കണ്ണൂർ ജില്ലയിൽ 20ലും കാസർകോട്ട് ആറിടത്തും വയനാട് ഒരു കോളേജിലുമാണ് യൂണിയൻ എസ്എഫ്ഐ എതിരില്ലാതെ നേടിയത്.
കലിക്കറ്റിൽ തൃശൂർ ജില്ലയിൽ 27ൽ- 25കോ-ളേജി-ലും- യൂ-ണി-യൻ എസ്--എഫ്--ഐക്കാണ്. ഒല്ലൂർ ഗവ. ആർ-ട്--സ്-- ആൻഡ് സയൻ-സ്-- കോ-ളേജ്, കൊടുങ്ങല്ലൂർ ഐഎച്ച് ആർഡി കോളേജ് എന്നിവ എബിവിപിയിൽനി-ന്നും പൊയ്യ എയിംസ് ലോകോളേജ് കെഎസ്യുവിൽനിന്നും പിടിച്ചെടുത്തു. അഞ്ചിടത്ത്- എസ്--എഫ്--ഐക്ക് എതിരില്ലായിരുന്നു. വയനാട് തെരഞ്ഞെടുപ്പ് നടന്ന 13 കോളേജുകളിൽ ഒമ്പതിലും എസ്എഫ്ഐ വിജയിച്ചു. 20 യുയുസിമാരിൽ 15 ഉംനേടി.
പാലക്കാട് തെരഞ്ഞെടുപ്പ് നടന്ന 38ൽ 30ലും വിജയിച്ചു. 43 യുയുസിമാരും എസ്എഫ്ഐ പ്രതിനിധികൾ. പത്തോളം കോളേജുകളിൽ എതിരുണ്ടായില്ല. മലപ്പുറം ജില്ലയിൽ 25 കോളേജുകളിൽ മികച്ച വിജയം നേടി. 40 യുയുസിമാരും എസ്എഫ്ഐക്കാണ്.
കോഴിക്കോട് തെരഞ്ഞെടുപ്പ് നടന്ന 50ൽ 36 ഉം എസ്എഫ്ഐ ക്കാണ്. "വിധിയെഴുതാം വർഗീയതയ്ക്കും മതതീവ്രവാദത്തിനുമെതിരെ "എന്ന മുദ്രാവാക്യമുയർത്തിയ തെരഞ്ഞെടുപ്പിൽ കെഎസ്യു–- എംഎസ്എഫ്–- എബിവിപി അവിശുദ്ധ കൂട്ടുകെട്ടിനെ തകർത്തെറിഞ്ഞാണ് എസ്എഫ്ഐ ആധിപത്യം. കലിക്കറ്റിൽ അഭിമാന വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..