19 September Saturday
സുഭിക്ഷ കേരളം

സിഐടിയു 15 ഏക്കറിൽ ജൈവ പച്ചക്കറി കൃഷി ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
ഷൊർണൂർ
സിഐടിയു നേതൃത്വത്തിൽ ജില്ലയിൽ 15 ഏക്കറിൽ ജൈവ പച്ചക്കറി കൃഷി ചെയ്യും. 15 കേന്ദ്രങ്ങളിലായാണ്‌ കൃഷിയിറക്കുന്നത്‌. ഇതിന്റെ ജില്ലാ ഉദ്ഘാടനം ഷൊർണൂർ ഗവ. പ്രസിൽ നടന്നു. ഇവിടെ 50 സെന്റിൽ പച്ചക്കറി ഉൽപ്പാദിക്കും. ഗവ. പ്രസസ് എംപ്ലോയീസ് യൂണിയനാണ് മേൽനോട്ടം. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. 
കേരള ഗവ. പ്രസസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി വേണുഗോപാലൻ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് കൃഷ്ണദാസ്, സിപിഐ എം ലോക്കൽ സെക്രട്ടറി എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ കെ സന്തോഷ് സ്വാഗതവും പി രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top