പാലക്കാട്
മോട്ടോർ വാഹന വകുപ്പിന്റെ എഐ കാമറകൾ ജില്ലയിൽ പ്രവർത്തനക്ഷമമായി. 47 കാമറയാണ് സ്ഥാപിച്ചത്. റോഡിലെ നിയമലംഘനം കണ്ടെത്താൻ 45 കാമറയും അനധികൃത പാർക്കിങ് കണ്ടെത്താൻ രണ്ട് കാമറയും. ആദ്യദിനം 1007 നിയമലംഘനം കണ്ടെത്തി. ബുധനാഴ്‌ച മുതൽ പിഴയടയ്‌ക്കാനുള്ള നോട്ടീസ് അയക്കും. എല്ലാ വാഹനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. ഒരു ദിവസം കൂടുതൽ തവണ നിയമം ലംഘിച്ചാൽ പ്രത്യേകം പിഴ ഈടാക്കും. ദേശീയപാതയിൽ സ്പീഡ് കാമറകൾ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. കാമറ കാണുന്ന പക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. നിയമലംഘനം കണ്ടെത്താൻ ജില്ലയിൽ ഒരു ആർടിഒയും ഏഴ് മോട്ടോർവാഹന ഇൻസ്‌പെക്‌ടർമാരും 18 അസി. മോട്ടോർവാഹന ഇൻസ്‌പെക്‌ടർമാരുമുണ്ട്. കൂടാതെ കെൽട്രോൺ ജീവനക്കാരായി എട്ടുപേരുമുണ്ട്.
അപകടം കുറയ്‌ക്കും
എതിർക്കുന്നവർ വരുംദിവസങ്ങളിൽ കാമറയുടെ ഗുണം തിരിച്ചറിയും. ഗതാഗതനിയമങ്ങളുടെ ലംഘനങ്ങളിലൂടെ നിരപരാധികളുടെ ജീവൻ പൊലിയുന്നത് പതിവ് കാഴ്‌ചയായി മാറിയിട്ടുണ്ട്. നിയമം ശക്തമാകുമ്പോൾ റോഡ് അപകടങ്ങൾ കുറയുമെന്നുറപ്പാണ്.
പി സുജിത്
കെ സി കളം
പള്ളത്തേരി
സുരക്ഷ ഉറപ്പാകും
ഗുരുതര അപകടങ്ങൾ ഉണ്ടാകുന്നത് നിയമലംഘനങ്ങളിലൂടെയാണ്. ഇതിനെ തടയിടാനാകും. വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ചികിത്സാച്ചെലവും നഷ്ടപരിഹാരവും കിട്ടാതെ പോകാറുണ്ട്. വാഹന ഡ്രൈവർമാരെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കാൻ സംവിധാനത്തിന് കഴിയും.
കെ സുരേന്ദ്രൻ
ആംബുലൻസ് ഡ്രൈവർ
വാണിയംകുളം സർവീസ് സഹകരണ ബാങ്ക്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..