02 July Thursday
കഞ്ചിക്കോട്ടെ കൊലപാതകം

പ്രതിയുടെ നില ​ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
പാലക്കാട്
കാറപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലുള്ള കഞ്ചിക്കോട്‌ കൊലക്കേസ്‌ പ്രതിയുടെ നില ഗുരുതരം. 
വനിതാഹോസ്റ്റലിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ  ടാക്‌സി ഡ്രൈവറാണ്‌ തൃശൂര്‍ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തില്‍ കഴിയുന്നത്.  
ഇയാളുടെ ആരോ​ഗ്യനില മെച്ചപ്പെട്ടശേഷമേ തുടർനടപടി ഉണ്ടാകൂവെന്ന്‌ വാളയാർ ഇൻസ്‌പെക്ടർ യൂസഫ്‌ നടുത്തറമേലിൽ അറിയിച്ചു.
 മെയ് 28ന് രാത്രിയാണ് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് പി എം ജോണ്‍  (71) പ്രതി തലയ്‌ക്കടിയേറ്റ്  കൊലപ്പെട്ടത്. പ്രതി  ഓടിച്ച കാർ 29ന് പാലക്കാ‌ട് മെ‍ഡിക്കൽ കോളേജിനടുത്ത്‌ ടാങ്കർ ലോറിയുടെ പിന്നിലിടിച്ചാണ്‌ അപകടം.  ഐസൊലേഷൻ വിഭാ​ഗത്തിലെ തീവ്രപരിചരണ വിഭാ​ഗത്തിലാണ് ചികിത്സ. പ്രതി ഹോസ്റ്റലിൽ പോയത് എന്തിന്‌ എന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കുന്നു.  
ജോണിന്റെ കൈയിൽനിന്ന്‌ ഇരുമ്പുദണ്ഡ്  വാങ്ങി കൊലപ്പെടുത്തുന്ന ദൃശ്യം ഹോസ്റ്റലിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. പാലക്കാട് ഡിവൈഎസ്‍പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top