02 July Thursday
സൂക്ഷിക്കുക: മഴക്കാലമാണ്‌

പനിയിൽ ‘ലോക്കാ’കരുത്

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
പാലക്കാട് 
കാലവർഷം തുടങ്ങിയതോടെ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതയോടെ ആരോഗ്യവകുപ്പ്‌. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പനിയും മറ്റു രോഗങ്ങളും പടരുന്നത്‌ തടയാനാണിത്‌‌. 
പനിയോ മറ്റ് അസുഖങ്ങളോ ഉള്ളവർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ താലൂക്ക് ആശുപത്രിയിലോ ആദ്യം ചികിത്സ തേടണം. ജില്ലാ ആശുപത്രി പൂർണമായി കോവിഡ് ആശുപത്രിയാകുന്നതിനാൽ പുതിയതായി കണ്ടെത്തിയ സ്ഥലങ്ങളിൽ സൗകര്യമൊരുക്കുന്ന തിരക്കിലാണ് ആരോഗ്യവകുപ്പ്.
മെയ്‌ നാലുമുതൽ ജൂൺ നാലുവരെ 5,454 പേർ‌ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനിക്ക്‌ ചികിത്സ തേടി‌. 5,346 പേർ ഒപിയിലും 108 പേർ കിടത്തിച്ചികിത്സയും തേടി. അഞ്ചുപേർ ഡെങ്കിപ്പനിക്കും ചികിത്സ തേടി. ഏപ്രിലിൽ 5,897 പേരാണ്‌ പനിക്ക്‌ ചികിത്സ തേടിയത്‌.
പകർച്ചവ്യാധി തടയുകയെന്ന ലക്ഷ്യത്തോടെ മെയ് പകുതിയായപ്പോൾ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ എന്നിവ ജില്ലയിൽ മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു. സർക്കാർ മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയുള്ള പാലക്കാട് നഗരത്തിൽ ഇതുവരെ ശുചീകരണം പൂർത്തിയായിട്ടില്ല. 
ജില്ലാ ആശുപത്രിയിലെ ഒപി 12 മുതൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും കിടത്തിച്ചികിത്സ കല്ലേക്കാട് രാജീവ്ഗാന്ധി സഹകരണ ആശുപത്രിയിലുമാണ്‌.
പ്രധാന വാർത്തകൾ
 Top