16 August Sunday

ജീവിതപങ്കാളിയെ കണ്ടെത്താം കുടുംബശ്രീ വിവാഹബ്യൂറോയിലൂടെ

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019
പാലക്കാട്‌
മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ അവസരമൊരുക്കി കുടുംബശ്രീയുടെ മാട്രിമോണി സേവനം ജില്ലയിൽ ആരംഭിക്കുന്നു. തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സ്ത്രീ ശാക്തീകരണത്തിലൂടെ മലയാളി കുടുംബങ്ങൾക്ക് പുതിയ മാനവും കരുത്തും നൽകിയ കുടുംബശ്രീ കുടുംബജീവിതത്തിലേക്ക്‌ കടക്കാനൊരുങ്ങുന്നവർക്കും വേദിയൊരുക്കുകയാണ്.
കുടുംബശ്രീയുടെ സൂക്ഷ്‌മസംരംഭമായ മാട്രിമോണിയിലൂടെ ജാതി, മതഭേദമെന്യേ ആർക്കും രജിസ്റ്റർ ചെയ്യാം. തുഛമായ   രജിസ്ട്രേഷൻ ഫീസ്‌ മാത്രമേ ഈടാക്കൂ. മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ കുടുംബം, വിദ്യാഭ്യാസം, ജോലി, സാമൂഹ്യപശ്ചാത്തലം എന്നിവ അന്വേഷിച്ച് മനസിലാക്കിയ ശേഷമാണ്‌ വെബ്‌സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുക. പരിപൂർണ വിശ്വാസ്യതയും ഉയർന്ന ഉത്തരവാദിത്തവും ഉറപ്പുവരുത്തിയാണ് സേവനം ലഭ്യമാക്കുക. 
ജില്ലയിൽ  ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലായി മൂന്നു വിവാഹ ബ്യൂറോകളാണ്‌ തുടങ്ങുക.
www.kudumbash
reematrimonial.com
എന്ന വെബ്സൈറ്റ് വിലാസത്തിൽ കുടുംബശ്രീ മാട്രിമോണിയുടെയും പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലായി www.ishtammatrimony.com എന്ന വെബ്സൈറ്റ് വിലാസത്തിൽ ഇഷ്ടം മാട്രിമോണിയുടേയും പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലായി www.mangalyanet.com  എന്ന വെബ്സൈറ്റ് വിലാസത്തിൽ മംഗല്യനെറ്റ് മാട്രിമോണിയുടേയും സേവനം ലഭ്യമാണ്.
 വ്യാജ വിവാഹ ഏജൻസികളുടെ തട്ടിപ്പിൽനിന്ന്‌ ഒരു പരിധിവരെ ആശ്വാസമാവാൻ കുടുംബശ്രീയുടെ വൈവാഹിക വെബ്സൈറ്റുകൾക്ക്‌ സാധിക്കും. 
കുടുംബങ്ങളിൽനിന്ന്‌ ദാരിദ്ര്യത്തെ തുരത്താൻ രണ്ട് പതിറ്റാണ്ട്‌ മുമ്പ് രൂപീകരിച്ച കുടുംബശ്രീ വൈവിധ്യവും നൂതനവുമായ നിരവധി മേഖലകളിൽ ചുവടുറപ്പിച്ച്‌ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top