Deshabhimani

ബാലസംഘം ഒന്നരലക്ഷം 
കുട്ടികളെ അംഗങ്ങളാക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 10:57 PM | 0 min read

 

പാലക്കാട്‌
ബാലസംഘം ജില്ലാ അംഗത്വ പ്രവർത്തനം പത്തിന് ചെർപ്പുളശേരി ഏരിയയിൽ തുടക്കമാകും. ജില്ലയിൽ ഒന്നരലക്ഷം കുട്ടികളെ അംഗങ്ങളാക്കും. 
സമത്വ സുന്ദരമായ നവലോകം പടുത്തുയർത്താൻ കുട്ടികളെ വളർത്തിയെടുക്കാനുള്ള ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ബാലസംഘത്തിൽ അംഗമാകാൻ മുഴുവൻ കുട്ടികളോടും ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. 
ജ്യോതിറാവു ഫൂലെ പുരസ്കാരം ലഭിച്ച ജില്ലാ ജോയിന്റ്‌ കൺവീനർ സി സച്ചിദാനന്ദനെയും സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയ സിജേഷിനെയും ജില്ലാ കമ്മിറ്റി അനുമോദിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home