06 December Friday

വോട്ടെടുപ്പ് തീയതി മാറ്റിയതിൽ 
നന്ദിയറിച്ച് ക്ഷേത്ര സമിതികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024
 
പാലക്കാട്‌
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടിയിൽ കൽപ്പാത്തി രഥോത്സവ സംഘാടക സമിതി നന്ദി അറിയിച്ചു. 
തീയതിമാറ്റം കൽപ്പാത്തി രഥോത്സവത്തിന്റെയും വോട്ടെടുപ്പിന്റെയും സുഗമമായ നടത്തിപ്പിന്‌ സഹായകരമാകും. തീയതി മാറ്റത്തിനായി ഇടപെട്ട എല്ലാ രാഷ്ട്രീയകക്ഷികൾക്കും ക്ഷേത്രസമിതികൾ നന്ദി അറിയിച്ചു. 
കൽപ്പാത്തി രഥോത്സവത്തിൽ തേരോട്ടം നടക്കുന്ന ആദ്യദിനമായ 13ന് വോട്ടെടുപ്പ് നടന്നാലുണ്ടാകാവുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒക്ടോബർ 15നുതന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്ത്‌ നൽകിയിരുന്നു. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ദേവസ്വം, മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവയുൾപ്പെട്ട രഥോത്സവ സംഘാടന സംയുക്ത ക്ഷേത്രസമിതിയാണ്‌ കത്ത്‌ നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top