17 September Tuesday

പൊലീസ് ഇൻസ്‌പെക്ടറെ 
വാഹനമിടിപ്പിച്ച്‌ കൊല്ലാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
മങ്കര 
കാസർകോട്‌ ജില്ലയിലെ മേപ്പറമ്പയിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇൻസ്പെക്ടർക്കുനേരെ വധശ്രമം. കാസർകോട്‌ കളനാട് മേലാപ്പറമ്പ് കൈനോത് വീട്ടിൽ ഇബ്രാഹിം ബാദുഷ എന്നയാളെ പിടികൂടുന്നതിനായി കാസർകോട് മേപ്പറമ്പ സ്റ്റേഷൻ പരിധിയിലെത്തിയ മങ്കര ഐഎസ്‌എച്ച്‌ഒ എ പ്രതാപന് നേരെയാണ് വധശ്രമമുണ്ടായത്. ബുധൻ പകൽ രണ്ടിനായിരുന്നു സംഭവം. 
പ്രതി നിൽക്കുന്ന സ്ഥലം മനസിലാക്കി എത്തിയ ഇൻസ്‌പെക്ടർ വാഹനം തടഞ്ഞ് നിർത്താൻ ശ്രമിക്കവേ അമിത വേഗത്തിൽ കാർ മുന്നോട്ടെടുത്ത്‌ ഇൻപെക്ടറെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. 
സംഭവത്തിൽ പ്രതാപിന്റെ ഷോൾഡറിനും ഇടുപ്പിനും പരിക്കേറ്റു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top