Deshabhimani

ജില്ലയിൽ 12 ശതമാനം
അധികമഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 11:46 PM | 0 min read

പാലക്കാട്‌
തെക്കുപടിഞ്ഞാറൻ കാലവർഷം ജില്ലയിൽ 12 ശതമാനം അധികം പെയ്‌തു. കഴിഞ്ഞ രണ്ടാഴ്‌ച ശക്തമായ മഴയാണ്‌ ജില്ലയിലുണ്ടായത്‌. അതിതീവ്ര മഴ ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. ജൂൺ ഒന്നുമുതൽ ആഗസ്‌ത്‌ നാലുവരെ ജില്ലയിൽ പെയ്യേണ്ടത്‌ 1052.2 മില്ലീമീറ്റർ മഴയാണ്‌. എന്നാൽ ഇതുവരെ 1182.1 മില്ലീമീറ്റർ മഴ ലഭിച്ചു. വ്യാഴാഴ്‌ച വരെ ജില്ലയിൽ ചെറുതും ഇടത്തരവും മഴ പെയ്യുമെന്നാണ്‌ മുന്നറിയിപ്പ്‌. മുൻ കാലങ്ങളിലെ പോലെ ആഗസ്‌ത്‌ പകുതിയോടെ വീണ്ടും മഴ കനത്തേക്കാം. സെപ്‌തംബർ 30 വരെയുള്ള സീസണിൽ ജില്ലയിൽ കിട്ടേണ്ടത്‌ ശരാശരി 1556.1 -മീല്ലീമീറ്റർ മഴയാണ്‌. 2023ൽ 897.5 മില്ലീമീറ്റർ മാത്രമേ ലഭിച്ചുള്ളൂ. 42 ശതമാനം മഴക്കുറവായിരുന്നു.
സംസ്ഥാനത്താകെ നാലുശതമാനം മഴക്കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. പാലക്കാടിനെ കൂടാതെ കണ്ണൂർ, മലപ്പുറം, കോഴിക്കോട്‌, തിരുവനന്തപുരം ജില്ലകളിലാണ്‌ അധികമഴ ലഭിച്ചത്‌. കണ്ണൂരിൽ 25 ശതമാനവും മലപ്പുറത്ത്‌ അഞ്ച്‌ ശതമാനവും തിരുവനന്തപുരത്തും കോഴിക്കോടും ഒരുശതമാനം വീതവുമാണ്‌ അധികമഴ കിട്ടിയത്‌.


Tags
deshabhimani section

Related News

View More
0 comments
Sort by

Home