03 August Monday

40 വെന്റിലേറ്ററിന്‌ അനുമതി

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
പാലക്കാട്‌
കോവിഡ്‌ ചികിത്സയ്‌ക്കായി ജില്ലയിൽ40 വെന്റിലേറ്ററുകൾക്ക്‌ കൂടി അനുമതി ലഭിച്ചതായി മന്ത്രി എ കെ ബാലൻ അറിയിച്ചു. ജില്ലാ ആശുപത്രിയിൽ ഐസിയു, ഒമ്പത് വെന്റിലേറ്റർ എന്നിവയുണ്ട്. ഇതിന് പുറമെയാണ്‌ 40 വെന്റിലേറ്ററുകൾ.  അതിൽ അഞ്ചെണ്ണം എത്തിയതായി മന്ത്രി പറഞ്ഞു.
  സമൂഹ വ്യാപനമുണ്ടായാൽ നേരിടാൻ ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നതിന് പുറമെ പാലക്കാട് ഗവ.മെഡിക്കൽ കോളേജും മാങ്ങോട് കേരള മെഡിക്കൽ കോളേജ്‌ ആശുപത്രിയും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവർത്തിക്കുന്നുണ്ട്. 
കഞ്ചിക്കോട് കിൻഫ്ര പാർക്കിലെ  കെട്ടിടവും അടുത്തഘട്ടത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കും. രോഗബാധിതർ വർധിക്കുന്നത്  നേരിടാൻ കൂടുതൽ കെട്ടിടങ്ങളും കണ്ടെത്തി.  
നാഷണൽ ഹെൽത്ത് മിഷൻ മുഖേന  500 ഓളം ജീവനക്കാരെ ജില്ലയില്‍  നിയമിക്കാൻ സർക്കാർ തീരുമാനിച്ചതിൽ 40 ഓളം പേർ ജോലിയിൽ പ്രവേശിച്ചു. ബാക്കിയുള്ളവരെ മൂന്ന് ഘട്ടങ്ങളിലായി നിയമിക്കും. 5000   അപേക്ഷ ലഭിച്ചു. 18,000 പിപിഇ കിറ്റ്‌, 38,980 ത്രീ ലെയർ മാസ്‌ക്‌, 11,966 എൻ 95 മാസ്‌ക്‌, സ്രവ പരിശോധനയ്‌ക്ക്  4000 ഉപകരണങ്ങൾ എന്നിവയും ഉറപ്പാക്കി.
 മെഡിക്കൽ കോളേജിൽ 600 സാമ്പിളുകൾ പരിശോധിക്കാൻ സൗകര്യമുണ്ട്‌. ഇതിനു പുറമെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ആലപ്പുഴയിലെ  നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും (എൻഐവി) സ്രവം പരിശോധനയ്‌ക്ക്‌ അയക്കുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top