05 August Wednesday

കേന്ദ്ര നിയമത്തിനെതിരെ കേരള ബാങ്ക്‌ ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
പാലക്കാട്‌
മഹാമാരിയെ നേരിടുന്നതിന്റെ മറവിൽ സഹകരണ മേഖലയെയും രാജ്യത്തിന്റെ സമ്പത്തും കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്‌ കേരള ബാങ്ക്‌ ജീവനക്കാർ ജില്ലയിൽ 60 കേന്ദ്രങ്ങളിൽ ധർണ നടത്തി. സഹകരണ മേഖലയെ തകർക്കുന്ന ബാങ്കിങ് ഭേദഗതി റദ്ദാക്കുക, സഹകരണ ബാങ്കുകളിലെ നിക്ഷേപം കോർപറേറ്റുകൾക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. ഡിസ്ട്രിക്ട്‌ കോ –-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി) നേതൃത്വത്തിൽ സംഘടിപ്പിച്ച  ധർണയുടെ ജില്ലാ ഉദ്‌ഘാടനം പാലക്കാട്‌ റീജണൽ ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നിർവഹിച്ചു. 
ജില്ലാ വൈസ് പ്രസിഡന്റ് ടി രാമകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ രാമദാസ് സ്വാഗതവും എൽ സിന്ധുജ നന്ദിയും പറഞ്ഞു.
വടക്കഞ്ചേരിയിൽ എ രാമദാസ്, ചിറ്റൂരിൽ ബെഫി ജില്ലാ സെക്രട്ടറി എ ശ്രീനിവാസൻ, മണ്ണാർക്കാട് സി ടി രവീന്ദ്രൻ, തൃത്താല കെ വി വേണുഗോപാലൻ, ഒറ്റപ്പാലത്ത് ഡി ബി ജനാർദനൻ, ആലത്തൂരിൽ കെ സൂര്യകല എന്നിവരും ഉദ്‌ഘാടനം ചെയ്‌തു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top