14 May Friday

തിരക്കൊഴിഞ്ഞ്‌ 
വാളയാർ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

വാളയാർ അതിർത്തിയിൽ യാത്രക്കാരെ പൊലീസ് പരിശോധിക്കുന്നു

വാളയാർ
സംസ്ഥാനത്ത്‌ നിയന്ത്രണം കടുപ്പിച്ചതോടെ ചൊവ്വാഴ്ച മുതൽ അതിർത്തിയിലെ പരിശോധന കർശനമാക്കി. അനാവശ്യയാത്രകൾ ഒഴിവാക്കി ജനങ്ങൾ പുറത്തിറങ്ങാതായതോടെ അതിർത്തിയിൽ പതിവ്‌ തിരക്കില്ല. 
മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്നവരെ പതിവ്‌പോലെ പരിശോധിച്ചു. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്താണ്‌ ഭൂരിഭാഗംപേരും എത്തുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ ബസിൽ വരുന്നവരെ വിശദ പരിശോധനയ്ക്ക്‌ ശേഷമാണ്‌ കേരളത്തിലേക്ക്‌ കടത്തിവിട്ടത്‌. 
അതിഥിത്തൊഴിലാളികൾ 14 ദിവസം നിരീഷണത്തിൽ കഴിയുന്നുണ്ടോ എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഉറപ്പു വരുത്തും. അവശ്യ വസ്തുക്കളുമായി എത്തിയ ചരക്കുവാഹനങ്ങളെ പരിശോധനകൂടാതെ കടത്തിവിട്ടു.
അതേസമയം, അതിർത്തിയിൽ കോവിഡ്‌ പ്രതിരോധഡ്യൂട്ടിയിലുള്ള പൊലീസുകാർ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ എന്നിവർക്ക്‌ മാസ്‌ക്‌, സാനിറ്റൈസർ, കൈയുറ എന്നിവ ലഭിക്കുന്നില്ലെന്ന്‌ പരാതിയുണ്ട്‌. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജില്ലാഭരണകേന്ദ്രം ഉടൻ ഇടപെടണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top