14 May Friday

ഓക‍്സിജൻ വാർ റൂം സജ്ജം

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
പാലക്കാട്
ജില്ലയിലെ ആശുപത്രികളിൽ ഓക‍്സിജൻ ലഭ്യത ഉറപ്പാക്കാൻ ചെമ്പൈ ഗവ. സംഗീത കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക‍്സിജൻ വാർ റൂം സജ്ജമായതായി കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇതുവഴി ആശുപത്രികളിൽ ആവശ്യമായ അളവിൽ കൃത്യസമയത്ത് ഓക്സിജൻ എത്തിക്കാനാകും. ചെമ്പൈ ഗവ. സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ്‌ സപ്പോർട്ട് യൂണിറ്റുമായി (ഡിപിഎംഎസ്യു) ചേർന്നാണ് വാർ റൂം പ്രവർത്തിക്കുന്നത്. ആശുപത്രികൾക്ക്  വാർ റൂമിലെ ഓക്സിജൻ കോൾ സെന്ററിൽ നേരിട്ട് ബന്ധപ്പെടാം.
സബ്കലക്ടർ അർജുൻ പാണ്ഡ്യനാണ് മേൽനോട്ട ചുമതല. ഡിപിഎംഎസ്യു നോഡൽ ഓഫീസറും ഓക്സിജൻ വാർ റൂം നോഡൽ ഓഫീസറുമായ ഡോ.മേരി ജ്യോതി ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഒമ്പത് അംഗ കമ്മിറ്റിയെ വാർ റൂമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുണ്ട്.
സപ്ലൈ യൂണിറ്റുകൾക്കും ആശുപത്രികൾക്കും ഉൽപ്പാദകർ ഓക‍്സിജൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങൾ വാർ റൂം മുഖേന നിരീക്ഷിച്ച് സമിതി ഉറപ്പാക്കും.
ഡോ. മേരി ജോതി (നോഡൽ ഓഫീസർ, ഡിപിഎംഎസ് യു, പാലക്കാട്‌), ഡോ. കെ എസ് കൃപ (ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം), അബാസ്, ഡെപ്യൂട്ടി കലക്ടർ (ആർ ആർ), ബിജുകുമാർ (സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി), സി മോഹനൻ (ജോയിന്റ് ആർടിഒ), 
പി സുരേഷ് കുമാർ, ടെക്നിക്കൽ ഡയറക്ടർ, എൻ ഐസി), കെ ടി ആശ (ജില്ലാ ബയോമെഡിക്കൽ എൻജിനിയർ ), പി കെ രാധാകൃഷ്ണൻ (കെഎംസിഎൽ ജില്ലാ മാനേജർ),  എ അരവിന്ദാക്ഷൻ (അസിസ്റ്റന്റ് കമീഷണർ, ടാക‍്സ് ഡിപ്പാർട്ട്മെന്റ്‌) എന്നിവരാണ് സമിതി അംഗങ്ങൾ.
വാർ റൂമുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഓക‍്സിജൻ ലഭ്യത സംബന്ധിച്ച വിവരങ്ങൾ ദിവസേനെ കോവിഡ് ജാഗ്രത പോർട്ടലിൽ ഉൾപ്പെടുത്തുകയും സർക്കാരിനും ബന്ധപ്പെട്ട അധികൃതർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയും വേണം. വാർ റൂമിന്റെ പ്രവർത്തനം സംബന്ധിച്ച് സർക്കാരിന്റെ മാർഗനിർദേശങ്ങൾ ബന്ധപ്പെട്ടവർ കൃത്യമായി പാലിക്കണമെന്നും കലക്ടർ നിർദേശിച്ചു.
അതത് ആശുപത്രികൾ യൂസർ ഐഡി ഉപയോഗിച്ച്  നിലവിൽ ലഭ്യമായ ഓക്സിജൻ, എത്ര ഉപയോഗത്തിൽ വരുന്നു തുടങ്ങിയവ സംബന്ധിച്ചും കോവിഡ്, നോൺ കോവിഡ് രോഗികളുടെ കണക്കും ആരോഗ്യജാഗ്രത പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ ആശുപത്രികളിലും ആവശ്യമായ ഓക്സിജനും  ഉപയോഗിച്ച് തീരുന്നതിന്റെ അളവും പോർട്ടലിൽ നിന്ന് ലഭ്യമാവുകയും അധികൃതർക്ക് നാലു മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രിയിൽ ഓക്സിജൻ എത്തിക്കുന്നതിനുള്ള പ്രവർത്തനം നടപ്പാക്കാനുമാകും.
ഓക‍്സിജൻ കോൾ സെന്റർ നമ്പറുകൾ
0491 2510600, 0491 2510603, 0491 2510604, 0491 2510605, 8848902376

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top