13 May Thursday

കോൺഗ്രസ്‌ കൂടുതൽ ദുർബലമാകും: 
എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
പാലക്കാട്‌
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിൽനിന്ന്‌ കൂടുതൽ പേർ പുറത്തുവരുമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. കോൺഗ്രസിന്റെ വഴിവിട്ട രാഷ്ട്രീയത്തിൽ നേതാക്കളും പ്രവർത്തകരും അസംതൃപ്‌തരാണ്‌. 
ഇത്,‌ തെരഞ്ഞെടുപ്പിനുശേഷം പാർടിയെ പൊട്ടിത്തെറിയിലേക്ക്‌ എത്തിക്കും. ഒരു രാഷ്ട്രീയ പാർടിക്ക്‌ ചേരാത്ത സമീപനമാണ്‌ കോൺഗ്രസിന്റേത്‌. മലമ്പുഴയിൽ സീറ്റ്‌ ഏറ്റെടുക്കാൻ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്‌ക്കും താൽപ്പര്യമുണ്ടായിരുന്നില്ല. അവിടെ ബിജെപി–- കോൺഗ്രസ്‌ നീക്കുപോക്കുണ്ട്‌. 
പാലക്കാട്ടെ സ്ഥാനാർഥി ഇ ശ്രീധരന്‌ മത്സരിക്കേണ്ട പ്രായമല്ല. ഞാൻ അല്ലെങ്കിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകും എന്ന്‌ ഇ ശ്രീധരൻ പരസ്യമായി പറഞ്ഞു. രണ്ട്‌, മൂന്ന്‌ മണ്ഡലങ്ങളിൽ കോൺഗ്രസ്‌–-ബിജെപി ധാരണയുണ്ടെന്ന്‌ ഇതോടെ വ്യക്തമായി. 
ഇവയെ തരണം ചെയ്ത് എൽഡിഎഫ്‌ ചരിത്ര വിജയം നേടും. ജില്ലയിലെ 12 മണ്ഡലങ്ങളിലും വിജയിക്കുമെന്നും എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top