13 May Thursday
-ക്ഷേമ പെൻഷനിലെ താരം

ഹൃദയത്തിൽ തറച്ച ചിത്രത്തിലെ കല്യാണി യാത്രയായി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

പെൻഷൻ തുകയുമായുള്ള കല്യാണിയുടെ ശ്രദ്ധേയമായ ചിത്രം

 
പാലക്കാട്‌
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ വാങ്ങി ചിരിക്കുന്ന മുഖവുമായി സാമൂഹ്യ മാധ്യമങ്ങളില്‍ താരമായ കണ്ണാടി പൂവക്കോട്‌ പരേതനായ പാലന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. ക്ഷേമ പെൻഷൻ വാങ്ങി നോട്ടുകൾ എണ്ണി ചിരിക്കുന്ന കല്യാണിയുടെ ചിത്രം സർക്കാരിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിലും മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക്‌ പേജിലും  ഭൂരിഭാഗം പ്രചാരണ ബോര്‍ഡുകളിലും നിറഞ്ഞുനിന്നു. സർക്കാരിന്റെ കരുതൽ ലഭിച്ച വയോജനങ്ങളുടെ പ്രതീകമായാണ്‌ കല്യാണിയുടെ സന്തോഷം മാറിയത്‌. 
2019ലെ തിരുവോണക്കാലത്ത്‌ മുൻകൂർ പെൻഷൻ വാങ്ങി നോട്ട് എണ്ണുമ്പോൾ ദേശാഭിമാനി ഫോട്ടോഗ്രാഫർ സുമേഷ്‌ കോടിയത്ത്‌ പകർത്തിയതാണ്‌ കല്യാണിയുടെ ചിത്രം. ‘ഉറപ്പാണ്‌ എൽഡിഎഫ്’‌ എന്ന ‌ പ്രചാരണ ബോര്‍ഡിലും കല്യാണി നിറഞ്ഞുനിൽക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലും കല്യാണിയുടെ സന്തോഷത്തോടെയുള്ള മുഖം വൈറലാണ്‌. 
ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ദിവസം കല്യാണി പോസ്‌റ്റൽ വോട്ട്‌ ചെയ്‌തു. സർക്കാരിന്റെ പുതുക്കിയ ക്ഷേമപെൻഷൻ വാങ്ങിയ സന്തോഷവും ബന്ധുക്കളോട്‌ പങ്കുവച്ചിരുന്നു. 
മക്കൾ:- കുഞ്ചൻ, തങ്കമണി, രാധാകൃഷ്ണൻ, പരേതനായ നാരായണൻ. മരുമക്കൾ:- ദൈവാനി, ദേവി, സജിത.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top